ദുബൈ: വയനാട് ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് ‘വയനാടിന് ഒരു കൈത്താങ്ങ്’ എന്ന പേരിൽ അങ്കമാലി എൻ.ആർ.ഐ അസോസിയേഷൻ അംഗങ്ങൾ സമാഹരിച്ച തുക മന്ത്രി പി. രാജീവിന് കൈമാറി.
സംഘടനയുടെ ജോ.സെക്രട്ടറി ജോമോൻ ജോർജാണ് മന്ത്രിക്ക് തുക നൽകിയത്. അന്തരിച്ച അംഗങ്ങളുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകുക, അശരണർക്കും രോഗികൾക്കും സഹായം നൽകുക, പഠനസഹായങ്ങൾ നൽകുക, വീടില്ലാത്തവർക്ക് വീട് വെച്ചുകൊടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ 2006ലാണ് കൂട്ടായ്മ രൂപവത്കരിച്ചത്.
അങ്കമാലി നഗരസഭയിലെയും സമീപത്തെ 12 പഞ്ചായത്തുകളിലെയും യു.എ.ഇയിലുള്ള പ്രവാസികളാണ് ഇതിലെ അംഗങ്ങൾ. അജ്മാൻ കൾച്ചറൽ സെന്ററിൽ നടന്ന ‘വർണോത്സവം 2024’ എന്ന ഓണാഘോഷപരിപാടിയിലാണ് അംഗങ്ങളിൽനിന്ന് സമാഹരിച്ച തുക ട്രഷറർ പീറ്റർ ജീവകാരുണ്യ വിഭാഗം കൺവീനർ സിജീഷിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.