അബൂദബി: ദേളി സഅദിയ്യ സ്ഥാപകനും വ്യവസായ പ്രമുഖനുമായ കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയുടെ പേരിലുള്ള പ്രഥമ സ്മാരക അവാര്‍ഡ് വ്യവസായിയും ബനിയാസ് സ്പൈക് ഉടമയുമായ അബ്ദുല്‍ റഹ്മാന് ഹാജിക്ക്. ജാമിഅ സഅദിയ്യ കേന്ദ്ര സെക്രട്ടറിയേറ്റ് യോഗത്തില്‍ പ്രത്യേക ജൂറിയാണ് അവാര്‍ഡ് ജേതാവിനെ തിരഞ്ഞെടുത്തത്.
വിദ്യാഭ്യാസ, സാമൂഹിക, സാംസ്കാരിക രംഗത്ത് സി.പി അബ്ദുറഹ്മാന് ഹാജി നടത്തുന്ന മാതൃകാ സേവനങ്ങളാണ് അവാര്‍ഡിന് അര്‍ഹനാക്കിയത്. നിരവധി വര്‍ഷങ്ങളായി ജീവകാരുണ്യ മേഖലകളിലെ സജീവ സാന്നിധ്യമാണ് അദ്ദേഹം. പതിനെട്ടാം വയസ്സില്‍ വിദേശത്ത് എത്തിയ അദ്ദേഹം ഇന്ന് ബനിയാസ് സ്പൈക് ഗ്രൂപ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും ചെയര്‍മാനുമാണ്. നവംബര്‍ 24ന് കാസര്‍കോട് ദേളി സഅദിയ്യയില്‍ വൈകീട്ട് നടക്കുന്ന 55ാം വാര്‍ഷിക സനദ് ദാന സമാപന സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.