ദുബൈ: ഇന്ത്യയുടെ 72ാമത് റിപ്പബ്ലിക് ദിനം ആഘോഷമാക്കാൻ ഒരുങ്ങി ഇന്ത്യൻ സമൂഹം. സാംസ്കാരിക പരിപാടികളും രക്തദാന, മെഡിക്കൽ ക്യാമ്പുകളും ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നുണ്ട്.
വിവിധ പ്രവാസി സംഘടനകളും കൂട്ടായ്മകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിപാടികൾ സംഘടിപ്പിക്കും. കോവിഡ് നിയന്ത്രണമുള്ളതിനാൽ വിർച്വലായാണ് കൂടുതൽ പരിപാടികളും നടത്തുക.
ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 7.45 മുതൽ പരിപാടികൾ തുടങ്ങും. രാവിലെ എട്ടിന് കോൺസൽ ജനറൽ ഡോ. അമൻ പുരി ദേശീയ പതാക ഉയർത്തും. രാഷ്ട്രപതിയുെട റിപ്പബ്ലിക് ദിന സന്ദേശവും അദ്ദേഹം വായിക്കും. ഇതിനു പിന്നാലെ വിവിധ സാംസ്കാരിക പരിപാടികളുമുണ്ടാവും. എന്നാൽ, പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ല. കോൺസുലേറ്റിലെ ഉദ്യോഗസ്ഥർ മാത്രമാവും സംബന്ധിക്കുക. പൊതുജനങ്ങൾക്കായി കോൺസുലേറ്റിെൻറ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ തത്സമയ സംപ്രേഷണം ഉണ്ടാവും.
അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 8.50ന് അംബാസഡർ പവൻ കപൂർ പതാക ഉയർത്തും. ഇതിനു പിന്നാലെ സാംസ്കാരിക പരിപാടികളും നടത്തും. എംബസിയുടെ സമൂഹമാധ്യമ പേജുകളിൽ തത്സമയ സംപ്രേഷണമുണ്ടാവും.
പീപ്ൾസ് ബ്ലഡ് ഡൊണേഷൻ ആർമിയുടെ നേതൃത്വത്തിൽ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് രക്തദാന ഡ്രൈവ് നടക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചു മുതൽ രാത്രി 10 വരെ അജ്മാൻ അൽ റൗദയിലാണ് പരിപാടി. പങ്കെടുക്കാൻ താൽപര്യമുള്ളവർ 0551114402 (നൂറുദ്ദീൻ), 0569717674 (ശരീഫ് കൈനിക്കര), 0552943959 (അബ്ദുൽ സമദ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.