കണ്ണൂർ സ്വദേശിയായ പ്രവാസി നാട്ടിൽ നിര്യാതനായി

ഷാർജ: പ്രവാസിയായ കണ്ണൂർ സ്വദേശി നിര്യാതനായി. മാണിയൂർ കൊവ്വത്തല കിരൺ കുമാർ (49) ആണ്​ മരിച്ചത്​. കോവിഡ് മുക്തനായ ശേഷമുണ്ടായ ന്യൂമോണിയയും അനുബന്ധ രോഗങ്ങളുമാണ് മരണത്തിനിടയായത്​. കണ്ണൂർ എ.കെ.ജി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

ദുബൈയിൽ ജോലിചെയ്യുന്ന കിരൺ അവധിക്ക് നാട്ടിലെത്തി തിരിച്ചു പോകാൻ ആഴ്ചകൾ മാത്രം ബാക്കി നിൽ​ക്കെയാണ് കോവിഡ് ബാധിതനായത്. രോഗ മുക്തനായെങ്കിലും ന്യൂമോണിയയും മറ്റ്​ കോവിഡാനന്തര ശാരീരിക പ്രശ്​നങ്ങളും പിടിപെടുകയായിരുന്നു. ഭാര്യ റീന കിരൺ (കടൂർ). ശരൺ, ദിയ എന്നിവർ മക്കൾ ആണ്. സംസ്കാരം ചട്ടുകപ്പാറ പൊതുശ്​മശാനത്തിൽ നടന്നു.

Tags:    
News Summary - expatriate Kannur native died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.