ശക്തി തിയേറ്റേഴ്‌സ് അബൂദബി സംഘടിപ്പിച്ച വനിത ദിനാഘോഷം

വനിതദിനം ആഘോഷിച്ച് പ്രവാസലോകവും

മലയാളികളുടെ സ്ഥാപനങ്ങളും സംഘടനകളും വനിതദിനാഘോഷത്തിൽ പങ്കാളികളായി. അബൂദബി ശക്തി തിയറ്റേഴ്‌സിന്‍റെ നേതൃത്വത്തിൽ സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടി കോഴിക്കോട് മേയര്‍ ഡോ. ബീന ഫിലിപ് ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്ത് പ്രസിഡന്‍റ് രേഷ്മ മറിയം റോയ് വനിത ദിന സന്ദേശം നല്‍കി. ഈ വര്‍ഷത്തെ വനിതദിന തീമിനെ കുറിച്ച് വനിത കമ്മിറ്റി അംഗം ബിന്ദു ഷോബി സംസാരിച്ചു. കോവിഡ് മാനദണ്ഡം പാലിച്ചുനടന്ന പരിപാടിയില്‍ ശക്തി തിയറ്റേഴ്‌സ് അസിസ്റ്റന്‍റ് ട്രഷറര്‍ റാണി സ്റ്റാലിന്‍ അധ്യക്ഷത വഹിച്ചു. മീഡിയ സെക്രട്ടറി ഷിജിന കണ്ണന്‍ ദാസ് സ്വാഗതം പറഞ്ഞു.

ശക്തി തിയറ്റേഴ്‌സ് അബൂദബി പ്രസിഡന്‍റ് ടി.കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുല്ല പാലപ്പെട്ടി, കേരള സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാര്‍, വനിത വിഭാഗം ജോയന്‍റ് കണ്‍വീനര്‍ പ്രജിന അരുണ്‍ എന്നിവർ സംസാരിച്ചു. വനിത സംഗമവും വനിതകളുടെ കലാപരിപാടികളും അരങ്ങേറി. 

ഇന്ത്യ ഇന്‍റർ നാഷനൽ സ്കൂളിന്‍റെ നേതൃത്വത്തിൽ നടന്ന വനിത ദിനാഘോഷം

വിജ്ഞാനവും വിനോദവും പകർന്ന് നൽകുന്ന വൈവിധ്യമാർന്ന കലാ വൈജ്ഞാനിക പരിപാടികൾ ഒരുക്കിയാണ് ഷാർജ ഇന്ത്യ ഇന്‍റർനാഷനൽ സ്കൂൾ വനിതദിനം ആഘോഷിച്ചത്. നഴ്സറി വിഭാഗം വിദ്യാർഥികളുടെ അമ്മമാരാണ് വനിതദിനത്തോടനുബന്ധിച്ച് നടത്തിയ കാർണിവലിൽ പങ്കാളികളായത്. കുഞ്ഞുങ്ങൾക്കൊപ്പം അമ്മമാർക്കും സർഗ വാസനകളും കലാ വൈജ്ഞാനിക അഭിരുചികളും പ്രകടമാക്കാനുളള അവസരം ഒരുക്കിയാണ് പരിപാടികൾ ആവിഷ്കരിച്ചത്.

മാതാവും കുഞ്ഞും അണിനിരന്നുള്ള ചിത്രരചനാ സ്റ്റാളുകൾ, വായനക്കായി ഒരുക്കിയ റീഡാതോൺ കേന്ദ്രങ്ങൾ, ബാലസാഹിത്യത്തിലെ കഥാപാത്രങ്ങളുടെ വസ്ത്രം ധരിച്ചെത്തിയ മാതാക്കളും വിദ്യാർഥികളും ഒന്നിച്ചുള്ള വായനാനുഭവങ്ങൾ, ജിംനാസ്റ്റിക്, കുങ്ഫു, ഡാൻസ്, മാജിക് പ്രദർശനങ്ങൾ, പരിസ്ഥിതി അവബോധത്തിനും ആരോഗ്യപരിപാലനത്തിനും സഹായകമായ കലാപരിപാടികൾ എന്നിവയും അരങ്ങേറി. സ്കൂൾ പ്രിൻസിപ്പൽ ഡോ. മഞ്ജു റെജി ഉദ്ഘാടനം ചെയ്തു. സ്കൂൾ വൈസ് പ്രിൻസിപ്പൽ ഷിഫാന മുഈസ്, അസി. സൂപ്പർവൈസർമാരായ ശ്രീദേവി, ഹസീന തുടങ്ങിയവർ നേതൃത്വം നൽകി.

വ​നി​ത ക​ലാ​സാ​ഹി​തി ഷാ​ർ​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ക​ലാ​സം​ഗ​മം മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക ജ​സി​ത സ​ൻ​ജി​ത്ത് ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഷാർജ ഇന്ത്യൻ അസോസിയേഷനിൽ വനിത കലാസംഗമം

ദുബൈ: വനിത കലാസാഹിതി ഷാർജയുടെ നേതൃത്വത്തിൽ വനിത കലാസംഗമം ഷാർജ ഇന്ത്യൻ അസോസിയേഷനിൽ നടന്നു. മാധ്യമ പ്രവർത്തക ജസിത സൻജിത്ത് ഉദ്ഘാടനം ചെയ്തു. സിബി ബൈജു അധ്യക്ഷത വഹിച്ചു. വനിത കലാസാഹിതി യു.എ.ഇ കൺവീനർ സർഗ റോയ്, യുവകലാസാഹിതി രക്ഷാധികാരി പ്രശാന്ത് ആലപ്പുഴ, കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബിജു ശങ്കർ, ഇന്ത്യൻ അസാസിയേഷൻ മാനേജിങ് കമ്മിറ്റി അംഗം പ്രദീഷ് ചിതറ, യുവകലാസാഹിതി ഷാർജ സെക്രട്ടറി സുബീർ എരോൾ തുടങ്ങിയവർ സംസാരിച്ചു. സ്മിത ജഗദീഷ് സ്വാഗതം പറഞ്ഞു. ഗോൾഡൻ വിസ നേടിയ ബാലകലാസാഹിതി കൺവീനർ ശ്രീലക്ഷമി സുഭാഷിനെ ആദരിച്ചു.

ഭാരവാഹികൾ: മിനി സുഭാഷ് (പ്രസി), ഷിഫി മാത്യു (വൈസ് പ്രസി), സ്മിത ജഗദീഷ് (സെക്ര), ജൂബി രഞ്ജിത്ത് ജോൺ (ജോ. സെക്ര), ഷീല രതികുമാർ (ട്രഷ).

Tags:    
News Summary - Expatriate world celebrating Women's Day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT