ചിത്രം: സിറാജ്​ വി.പി. കീഴ്​മാടം

ആഘോഷത്തിൽ പ​ങ്കെടുത്ത്​ പ്രവാസികളും

ദുബൈ: യു.എ.ഇയിലെ പ്രവാസി കൂട്ടായ്മകളും സ്ഥാപനങ്ങളും സ്​കൂളുകളും പതാകദിനം ആചരിച്ചു. ദുബൈ പൊലീസി​െൻറ സഹകരണത്തോടെ മംസാറിൽ അക്കാഫ് (ഒാൾ കേരള കോളജസ് അലുമ്​നി ഫോറം) പതാകദിനം ആചരിച്ചു. ദുബൈ പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥൻ ഉമർ മുസ്​ലിം മുഖ്യാതിഥിയായി. അക്കാഫ് ഭാരവാഹികളായ ഐസക്ക് ജോൺ പട്ടാണിപ്പറമ്പിൽ, ചെയർമാൻ ഷാഹുൽ ഹമീദ്, പ്രസിഡൻറ് ചാൾസ് പോൾ, ജന. സെക്രട്ടറി വി.എസ്. ബിജുകുമാർ, അഡ്വ. ഹാഷിക് തൈക്കണ്ടി, അനൂപ് അനിൽ ദേവൻ, കെ.വി. മനോജ്, ജൂഡിൻ ഫെർണാണ്ടസ്, കോശി ഇടിക്കുള, റിവ ഫിലിപ്പോസ്, ജൂലിൻ ബെൻസി, രഞ്ജിത് കോടോത്ത്, സനീഷ് എന്നിവർ നേതൃത്വം നൽകിയതായി അക്കാഫ് മീഡിയ കോഒാഡിനേറ്റർ ഷാബു സുൽത്താൻ അറിയിച്ചു.

ഷാർജ ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ അങ്കണത്തിൽ നടന്ന ആഘോഷ പരിപാടികളിൽ പെയ്സ് ഗ്രൂപ് ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി പതാക ഉയർത്തി. പെയ്​സ് ഗ്രൂപ് ഡയറക്ടർ സൽമാൻ ഇ​ബ്രാഹിം മുഖ്യാതിഥിയായി. പ്രിൻസിപ്പൽ മഞ്​ജു റെജി അധ്യക്ഷത വഹിച്ചു. അസി. ഡയറക്ടർ അഡ്വ. അബ്​ദുൽ കരീം, വൈസ് പ്രിൻസിപ്പൽ ത്വാഹിർ അലി, ഹെഡ്മിസ്ട്രസുമാരായ ഷഫീന, അലർ മേലു, അഡ്മിൻ മാനേജർ സഫ അസദ്, സൂപ്പർവൈസർമാർ എന്നിവർ നേതൃത്വം നൽകി.


യു.എ.ഇയിലെ ഏറ്റവും വലിയ സഹകരണ ഉപഭോക്​തൃ സ്ഥാപനമായ യൂനിയൻ കോപ്പി​െൻറ നേതൃത്വത്തിൽ നടന്ന പതാക ഉയർത്തൽ


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.