ടീം പ്രവാസിയുടെ നേതൃത്വത്തിൽ ദുബൈ മംസാർ ബീച്ച് വൃത്തിയാക്കാനെത്തിയവർ 

പ്രകൃതിക്കായി കൈകോർത്ത്​ പ്രവാസികളും

ദുബൈ: ലോക പരിസ്​ഥിതി ദിനത്തിൽ പ്രകൃതിക്കായി കൈകോർത്ത്​ പ്രവാസികളും. സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വിദ്യാലയങ്ങളുടെയും നേതൃത്വത്തിൽ വൃക്ഷത്തൈകൾ നട്ടും അവബോധ പരിപാടികൾ സംഘടിപ്പിച്ചും പരിസ്ഥിതി ദിനം ആഘോഷിച്ചു.

ദുബൈ കെ.എം.സി.സി പരിസരത്ത് വൃക്ഷത്തൈ നടുന്നു 

•ലോക പരിസ്ഥിതി ദിനത്തി​െൻറ ഭാഗമായി ദുബൈ കെ.എം.സി.സി പരിസരത്ത് വൃക്ഷത്തൈ നട്ടു. ഓർഗനൈസിങ്​ സെക്രട്ടറി ഹംസ തോട്ടിയിൽ, ആക്ടിങ് സെക്രട്ടറി ഇസ്മായിൽ അരൂക്കുറ്റി, വൈസ് ​പ്രസിഡൻറ്​ ഒ.കെ. ഇബ്രാഹിം, സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂർ എന്നിവർ പ​ങ്കെടുത്തു. ലോകത്ത് പ്രകൃതിയും ആവാസ വ്യവസ്ഥയും കൂടുതൽ പരിസ്ഥിതി സൗഹൃദമാക്കാനുള്ള ശ്രമത്തിൽ എല്ലാവരും പങ്കാളിയാകണമെന്നും കടമകൾ നിർവഹിക്കാൻ ആധുനിക കാലഘട്ടത്തിലും കഴിയണമെന്നും സന്ദേശത്തിൽ പറഞ്ഞു. കെ.എം.സി.സി നേതാക്കളായ ഉബൈദ് ചേറ്റുവ, ജമാൽ മനയത്ത് എന്നിവരും സംബന്ധിച്ചു.

ദുബൈ മർകസ് സഹ്‌റത്തുൽ ഖുർആൻ വിദ്യാർഥികൾ കാമ്പസിൽ വൃക്ഷത്തൈ നടുന്നു 

•മർകസ് സഹ്‌റ വിദ്യാർഥികൾ പരിസ്ഥിതി ദിനം ആചരിച്ചു. മർകസ് സഹ്‌റത്തുൽ ഖുർആനിലെ അഞ്ഞൂറോളം വിദ്യാർഥികൾ വീട്ടുവളപ്പിൽ വൃക്ഷത്തൈ നട്ടു. യു.എ.ഇ മർകസ് വൈസ് പ്രസിഡൻറ്​ അബ്​ദുൽ കരീം ഹാജി തളങ്കര, ഡയറക്​ടർ യഹ്‌യ സഖാഫി ആലപ്പുഴ, രിസാല ഗൾഫ് വിസ്‌ഡം കൺവീനർ അബ്​ദുൽ അഹദ്, ബഷീർ മുസലിയാർ കരിപ്പോൾ, മുസ്‌തഫ സഖാഫി കാരന്തൂർ, ഹാഫിള് ഉമർ സഖാഫി എന്നിവർ പ​ങ്കെടുത്തു.

•പ്രവാസി ഇന്ത്യയുടെ സേവനസന്നദ്ധവിഭാഗമായ ടീം പ്രവാസിയുടെ നേതൃത്വത്തിൽ ക്ലീൻ അപ് ദ ബീച്ച് ഡേ നടത്തി. ദുബൈ മുനിസിപ്പാലിറ്റിയുടെ അനുമതിയോടെ ദുബൈ മംസാർ ബീച്ച് വൃത്തിയാക്കി. ഇതോടനുബന്ധിച്ച് 50 കുടുംബങ്ങൾക്ക് ഇൻഡോർ പ്ലാൻറിങ്ങിനുള്ള തൈകൾ നൽകി. കേന്ദ്ര പ്രസിഡൻറ്​ അബുലൈസ് എടപ്പാൾ, വൈസ് പ്രസിഡൻറ്​ സിറാജുദ്ദീൻ ഷമീം, ദുബൈ നോർത്ത് പ്രസിഡൻറ്​ അരുൺ സുന്ദർരാജ് എന്നിവർ സംസാരിച്ചു. ടീം പ്രവാസി കൺവീനർ കുഞ്ഞിമുഹമ്മദ്, കേന്ദ്രസമിതി അംഗം സാബു ഹുസൈൻ, ദുബൈ നോർത്ത് ജനറൽ സെക്രട്ടറി നൈസാം ഹസൻ, മനാഫ് ഇരിങ്ങാലക്കുട, റമീസ്, നൗഷാദ് അഹ്‌മദ്‌, നിഹാൽ, കെ.എച്ച്​. നസീർ, ഒ.എ. റവൂഫ്, നൗഫൽ ചേളന്നൂർ, ഫിറോസ്, അലി മുഹമ്മദ്, നാസർ ഒളകര, നിസാർ കളമശ്ശേരി എന്നിവർ നേതൃത്വം നൽകി. 

ഉമ്മുല്‍ഖുവൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂളിലെ കുട്ടികളുടെ പരിസ്ഥിതി ദിന പരിപാടികൾ

• ഉമ്മുല്‍ഖുവൈന്‍: ന്യൂ ഇന്ത്യന്‍ സ്കൂള്‍ പരിസ്ഥിതി ദിനം ആചരിച്ചു. 'ഞങ്ങള്‍ ഞങ്ങള്‍ക്കും വേണ്ടി' എന്ന മുദ്രാവാക്യം ഉയര്‍ത്തി 'ഞങ്ങളുടെ ദിനചര്യയിലെ ഒരേട്' എന്ന തലക്കെട്ടില്‍ കുട്ടികൾ ചെടികളെയും ജീവജാലങ്ങളെ പരിപാലിക്കുകയും ചിത്രങ്ങൾ അയക്കുകയും ചെയ്​തു. സ്കൂള്‍ തല പ്രവര്‍ത്തനങ്ങളും മത്സരങ്ങളും സയന്‍സ് വിഭാഗം കുട്ടികള്‍ക്കായി തയാറാക്കിയിട്ടുണ്ട്. പുനരുപയോഗ വസ്തുക്കൾ ഉ​ൾപ്പെടുത്തി ക്രാഫ്റ്റ് വര്‍ക്ക്, ഇന്ധന പുനരുപയോഗം തുടങ്ങി ഡോക്യുമെൻററി പ്രസ​േൻറഷന്‍വരെ ഒരുക്കിയിട്ടുണ്ട്. വിദ്യാര്‍ഥികളുടെ ജീവിതത്തില്‍ ദിനചര്യയായി ഇത്തരം പ്രവര്‍ത്തനങ്ങള്‍ സ്ഥാനം പിടിക്കണമെന്ന്​ സയന്‍സ് വിഭാഗം മേധാവി സവിധ വിനീത് കുമാര്‍ പറഞ്ഞു.

Tags:    
News Summary - Expatriates join hands for nature

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.