സ്കൂൾ വാഹനങ്ങളോടൊപ്പമുള്ള യാത്ര തുടങ്ങിയ കാലം മുതലേ സുജ റാണിയുടെ മനസിൽ ആ ഡ്രൈവിങ് സീറ്റുമുണ്ടായിരുന്നു. ഹെവി ലൈസന്‍സ് എടുക്കണം, ഒരിക്കലെങ്കിലും ആ വളയം പിടിക്കണം. വാഹനമോടിച്ച് അത്ര വലിയ പരിചയമില്ല, ചെറു വാഹനങ്ങളുടെ ലൈസന്‍സ് പോലുമില്ല. എങ്കിലും ഒരുകൈ നോക്കാമെന്ന് കരുതി. പ്രതിസന്ധികളും ആശങ്കകളും നിറഞ്ഞ എട്ട് മാസങ്ങൾക്ക് ശേഷം അബൂദബിയിൽ നിന്ന് ഹെവി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കുകയും ചെയ്തു. കോവിഡും ചിക്കൻ പോക്സും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം മറികടന്നാണ് സുജ ലൈസൻസ് സ്വന്തമാക്കിയത്.
അബൂദബിയിലെ സ്വകാര്യ സ്കൂളില്‍, സ്കൂള്‍ വാഹനങ്ങള്‍ ഉള്‍പ്പെടുന്ന വിഭാഗത്തിലെ സൂപ്പര്വൈസറാണിവർ. ഹെവി ലൈസന്‍സ് എന്ന ആഗ്രഹത്തിലേക്ക് എത്തിച്ചതും ഇതേ ജോലിയാണ്. ക്ലേശങ്ങള്‍ സഹിച്ചെങ്കിലും ലക്ഷ്യം സാക്ഷാല്ക്കരിച്ചതിെൻറ ത്രില്ലിലാണിപ്പോള്‍. വീട്ടുകാരുടെയും സഹപ്രവർത്തകരുടെയും പിന്തുണ ഏറെ സഹായിച്ചു.
ഇനി വലിയ വാഹനങ്ങള്‍ ഓടിക്കാനുള്ള ജോലി തരപ്പെടുത്തണം. പറ്റിയാല്‍ സ്കൂള്‍ ബസ് തന്നെ ഓടിക്കണം. അങ്ങിനെ നീളുന്നു ചെറിയ ആഗ്രഹങ്ങൾ. തിരുവനന്തപുരം ചിറയിന്‍കീഴ് പെരുങ്ങുഴി ഏറത്തുവീട്ടില്‍ സുദര്ശെൻറയും അമ്മിണിയുടെയും മകളാണ്. ഭര്‍ത്താവ് സന്തോഷ് അബൂദബി ബ്രിട്ടീഷ് ക്ലബ്ബ് ജീവനക്കാരനാണ്. ഗൗരി നന്ദ, ഗൗരീ കൃഷ്ണ എന്നിവരാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.