ദുബൈ: ലോകം മുഴുവൻ ഉറ്റുനോക്കുന്ന എക്സ്പോ2020 ന് മുൻപായി മുഖച്ഛായ അടിമുടി മാറുന്ന ദുബൈയിലെ ബസ്സ്റ്റേഷനുകൾ പോലും അതിമനോഹര നിർമാണ മാതൃകകളാവും. അത്യാധുനിക സൗകര്യങ്ങൾ ഉൾക്കൊള്ളിച്ച പരിസ്ഥിതിക്ക് ഇണങ്ങും വിധത്തിൽ ആധുനികതയും പൈതൃക ഭംഗിയും ഒരുമിച്ചു ചേർത്ത 14 ബസ് സ്റ്റേഷനുകളും അൽ ഖൂസിൽ ബസ് ഡിപ്പോയുമാണ് തയ്യാറാവുന്നത്. ബസ് സ്റ്റേഷനുകളുടെ ഡിസൈനിന് റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) എക്സിക്യുട്ടിവ് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി.
എക്്സ്പോ സന്ദർശകരുടെ യാത്രാ ആവശ്യങ്ങൾ മുഴുവൻ നിറവേറും വിധമാണ് ഒരുക്കങ്ങൾ. യാത്രക്കാരുടെ വർധിച്ച എണ്ണം, സ്റ്റോപ്പുകൾ എന്നിവ കണക്കിലെടുത്ത് കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയാണ് സ്റ്റേഷനുകൾ തയ്യാറാക്കുന്നതെന്നും റീഫില്ലിങ്, ക്ലീനിങ് സൗകര്യങ്ങളും ഒപ്പം ഒരുക്കുമെന്നും ആർ.ടി.എ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. ശാരീരിക വ്യതിയാനങ്ങളുള്ള (നിശ്ചയദാർഢ്യവിഭാഗം) ആളുകൾക്ക് പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന ദുബൈ യൂനിവേഴ്സൽ ഡിസൈൻ കോഡ് പ്രകാരമാണ് ഇവ തയ്യാറാക്കിയത്.
ബിസിനസ് ബേ, ജബൽ അലി, അൽ ബറാഹ എന്നിവിടങ്ങളിലായി മൂന്ന് സ്ഥിരം സ്റ്റേഷനുകൾ, സിലികൺ ഒയാസിസ്, േഗ്ലാബൽ വില്ലേജ്, മെയ്ദാൻ, പാം ജുമേറ, ജദ്ദാഫ് എന്നിവിടങ്ങളിൽ താൽകാലിക സ്റ്റേഷനൽ എന്നിവ നിലവിൽ വരും. ഇത്തിസലാത്ത്,യൂനിയൻ സ്ക്വയർ, ഗുബൈബ എന്നീ നിലവിലെ സ്റ്റേഷനുകൾ, മക്തൂം, ദുബൈ വിമാനത്താവളങ്ങളിലെ ബസ് സൗകര്യങ്ങൾ എന്നിവയും ശക്തിപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.