ദുബൈ: ഓൺലൈൻ ഫുഡ് ഡെലിവറി വെബ്സൈറ്റുകളുടെ പേരിലും തട്ടിപ്പ് വ്യാപകം. യുവാവിന് നഷ്ടമായത് 14,000 ദിർഹം. കഴിഞ്ഞ ദിവസം ഓൺലൈൻ പരസ്യം കണ്ട് 14 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്ത യുവാവിനാണ് അക്കൗണ്ടിൽനിന്ന് വൻ തുക നഷ്ടമായത്.
13 വർഷമായി യു.എ.ഇയിൽ താമസിക്കുന്ന പ്രവാസിയായ രാഹുൽ ഗില്ലാരിക്കാണ് വ്യാജ വെബ്സൈറ്റിന്റെ പരസ്യത്തിൽ അകപ്പെട്ട് പണം പോയത്. പ്രമുഖ ഫുഡ് ഡെലിവറി വെബ്സൈറ്റിലെ കോംബോ ഓഫർ കണ്ടാണ് ഇദ്ദേഹം 14 ദിർഹത്തിന് ഭക്ഷണം ഓർഡർ ചെയ്തത്.
ഓൺലൈനിൽ കണ്ട ലിങ്കിൽ ക്ലിക്ക് ചെയ്ത് ക്രെഡിറ്റ് കാർഡ് വിവരങ്ങൾ നൽകിയ ഉടൻ ഒ.ടി.പി മെസേജ് വന്നു. ഇത് എന്റർ ചെയ്തതോടെ ഓർഡർ സ്വീകരിച്ചതായി വന്ന മെസേജ് പരിശോധിച്ചപ്പോഴാണ് 14 ദിർഹത്തിന് പകരം അക്കൗണ്ടിൽനിന്ന് പോയത് 14,000 ദിർഹമാണെന്ന് ബോധ്യമായത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വെബ്സൈറ്റ് വ്യാജമാണെന്ന് വ്യക്തമായതെന്ന് രാഹുൽ പറഞ്ഞു. പ്രമുഖ ഓൺലൈൻ ഫുഡ് ഡെലിവറി വെബ്സൈറ്റിന് സമാനമായ വെബ്സൈറ്റ് നിർമിച്ചായിരുന്നു തട്ടിപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.