ഷാർജ: വ്യാജ നമ്പർ പ്ലേറ്റുവെച്ച് ഓടിയ കാർ പിന്തുടർന്ന് പിടികൂടി ഷാർജ പൊലീസ്. സംഭവത്തിൽ അറബ് വംശജനായ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. യു.എ.ഇയിൽ സന്ദർശന വിസയിലെത്തിയ ഒമാൻ പൗരന്റെ പരാതിയിലാണ് പൊലീസ് അതിവേഗത്തിൽ നടപടിയെടുത്തത്.
ഇദ്ദേഹം താമസിക്കുന്ന ഹോട്ടലിന്റെ പാർക്കിങ് ഏരിയയിലാണ് തന്റെ വാഹനത്തിന്റെ അതേ നമ്പർ പ്ലേറ്റുള്ള മറ്റൊരു വാഹനം കണ്ടെത്തിയത്.
തുടർന്ന് ഇദ്ദേഹം ഇക്കാര്യം ഷാർജ പൊലീസിൽ അറിയിക്കുകയായിരുന്നു. പരാതി ലഭിച്ച ഉടൻ പ്രത്യേക ടീം രൂപവത്കരിച്ച ഷാർജ പൊലീസ് അന്വേഷണം ആരംഭിക്കുകയും വാഹനം കണ്ടെത്തുകയും ചെയ്തു. എന്നാൽ പൊലീസ് എത്തുമ്പോഴേക്കും അതിവേഗത്തിൽ ഓടിച്ചുപോയ വാഹനത്തെ പിന്തുടർന്ന് പിടികൂടിയാണ് ഡ്രൈവറായ അറബ് വംശജനെ അറസ്റ്റ് ചെയ്തത്. പൊലീസിന്റെ ദ്രുതഗതിയിലുള്ള നടപടിയിൽ ഒമാനി പൗരൻ നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.