ദുബൈ: വ്യാജ പാസ്പോർട്ടുമായി 'മിടുക്കന്മാരായി' വിമാനത്താവളം വഴി പോകാമെന്ന് കരുതുന്നവർ ജാഗ്രതൈ.15 സെക്കൻഡിനുള്ളിൽ നിങ്ങളെ കുടുക്കാനുള്ള സംവിധാനം ജനറൽ ഡയറക്ടറേറ്റ് ഒാഫ് റെസിഡൻസി ആൻഡ് ഫോറിൻ അഫയേഴ്സ് (ജി.ഡി.ആർ.എഫ്.എ) ഒരുക്കി. ടെർമിനൽ ഒന്നിലെ ജി.ഡി.ആർ.എഫ്.എ ഡോക്യുമെൻറ് എക്സാമിനേഷൻ സെൻററിലാണ് തട്ടിപ്പുകാരെ കുടുക്കാൻ സംവിധാനമുള്ളത്.
ഒമ്പത് വർഷം മുമ്പ് സ്ഥാപിച്ച സെൻററിൽ ഇപ്പോൾ പരിശോധനകൾ അതിവേഗമാണ്. 2018 ജനുവരി മുതൽ കഴിഞ്ഞ വർഷം ഡിസംബർ വരെ ഇവിടെ പിടികൂടിയത് 2599 വ്യാജ പാസ്പാർട്ടുകളാണ്. 60,622 പാസ്പാർട്ടുകൾ പരിശോധിച്ചപ്പോഴാണ് ഇത്ര വ്യാജന്മാർ കുടുങ്ങിയത്.
കഴിഞ്ഞ വർഷം 1719 പാസ്പോർട്ടുകൾ പരിശോധിച്ചപ്പോൾ 478 എണ്ണമാണ് പിടിക്കപ്പെട്ടത്. വ്യാജനാണെന്ന് കണ്ടെത്തിയാൽ പാസ്പോർട്ട് ഉടൻ പൊലീസ് സ്റ്റേഷന് കൈമാറും. പിന്നീട് പ്രോസിക്യൂഷൻ നടപടികൾ നേരിടേണ്ടിവരും. പാസ്പോർട്ടിന് മാത്രമല്ല, എല്ലാ വ്യാജരേഖ കേസുകളിലും ഇതാണ് നടപടി.വ്യാജൻമാരെ അതിവേഗം കണ്ടെത്താൻ ആധുനിക ലാബുണ്ട്. ഭൂരിപക്ഷം രാജ്യങ്ങളിലെയും പാസ്പോർട്ടുകളിൽ ആധുനികസംവിധാനങ്ങളുണ്ട്.
ക്യൂ.ആർ കോഡ്, വാട്ടർ മാർക്ക് പോലുള്ളവ വഴി അതിവേഗത്തിൽ ഒറിജിനലും വ്യാജനും തിരിച്ചറിയാൻ കഴിയും. മാത്രമല്ല, അത്യാവശ്യഘട്ടത്തിൽ താരതമ്യം ചെയ്യാൻ ലോകത്തെ എല്ലാ പാസ്പോർട്ടുകളുടെയും മാതൃകകൾ ഉൾക്കൊള്ളുന്ന ഡാറ്റാബേസ് ഇവിടെയുണ്ട്. പാസ്പോർട്ടുകളുടെ വിശദ പരിശോധനക്കായി എയർപോർട്ടിൽ നിരവധി കൗണ്ടറുകളുണ്ട്.
ഇവിടെനിന്ന് സംശയം തോന്നുന്നവയാണ് ജി.ഡി.ആർ.എഫ്.എയുടെ സെൻററിലേക്ക് അയക്കുന്നത്. വേഗത്തിൽ പരിശോധന കഴിയുമെന്നതിനാൽ യാത്രക്കാർക്ക് തടസ്സങ്ങളോ ബുദ്ധിമുേട്ടാ ഉണ്ടാകുന്നില്ല.
ആധുനിക സംവിധാനങ്ങളുണ്ടെങ്കിലും ചില വെല്ലുവിളികളുണ്ടെന്ന് അധികൃതർ പറയുന്നു. തട്ടിപ്പുകാർ അതിവേഗത്തിലാണ് സാേങ്കതികവിദ്യകൾ കൈക്കലാക്കുന്നതും ഉപയോഗിക്കുന്നതും.
അതിനാൽ, സാേങ്കതികവിദ്യകളിൽ അനുദിനം അപ്ഡേഷൻ ഇല്ലെങ്കിൽ വ്യാജന്മാർ രക്ഷപ്പെടും. മറ്റൊരു വെല്ലുവിളി ദുബൈ വിമാനത്താവളത്തിലെ തിരക്കാണ്. ലോകത്ത് ഏറ്റവും അധികം യാത്രക്കാർ സഞ്ചരിക്കുന്ന വിമാനത്താവളമാണ് ദുബൈ. ദിവസവും യാത്രക്കാരുടെ എണ്ണം കൂടുകയാണ്.
എങ്കിലും, ഏത് തിരക്കുള്ള സാഹചര്യവും നേരിടാൻ പരിശീലനം ലഭിച്ചവരാണ് ഇവിടെയുള്ള ഉദ്യോഗസ്ഥർ. ഒാരോ പാസ്പോർട്ടുകളും 30 സെക്കൻഡിനുള്ളിൽ പ്രാഥമിക പരിശോധന പൂർത്തിയാക്കും. വ്യാജനാണെന്ന് സംശയമുണ്ടെങ്കിൽ എക്സാമിനേഷൻ സെൻററിൽ നടക്കുന്ന പരിശോധന 15 സെക്കൻഡിനുള്ളിലും പൂർത്തിയാകും. ഉദ്യോഗസ്ഥർക്ക് കൃത്യമായ ഇടവേളകളിൽ പരിശീലനം നൽകുന്നുണ്ട്. ചില പാസ്പോർട്ടുകളിലെ ചിത്രവും യാത്രക്കാരെൻറ മുഖവും മാച്ച് ചെയ്യാത്ത സംഭവങ്ങൾ ഉണ്ടാകാറുണ്ട്.
കോസ്മെറ്റിക് സർജറി പോലുള്ളവ നടത്തുന്നവരുടെ മുഖവും പാസ്പോർട്ടിെല ചിത്രവും തമ്മിൽ വ്യത്യാസമുണ്ടാകാം. മുഖവും പാസ്പോർട്ടും സ്കാൻ ചെയ്യുേമ്പാൾ വ്യത്യാസം കണ്ടെത്തിയാൽ എക്സാമിനേഷൻ സെൻററിലേക്കയക്കും. സർജറിയുടെ വിവരങ്ങൾ ഇവിടെ നൽകിയാൽ അതിവേഗത്തിൽ വിവരങ്ങൾ ശേഖരിച്ച് യാത്രക്കാരന് യാത്രാ സൗകര്യമൊരുക്കാൻ ഇവിടെ സംവിധാനമുണ്ട്. അത്തരം സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അധികൃതർ പറയുന്നു.
മൂന്നു വർഷത്തിനിടെ- 60,622
വ്യാജന്മാർ: 2599
2020ൽ- 1719
വ്യാജന്മാർ: 478
2019ൽ- 21,847
വ്യാജന്മാർ: 1049
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.