ദുബൈ: യു.എ.ഇ ഫെഡറൽ കൗൺസിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളുടെ പ്രചാരണം തിങ്കളാഴ്ച ആരംഭിക്കും. പ്രചാരണം ഒക്ടോബർ മൂന്നു വരെ 23 ദിവസം നീളും. പ്രചാരണ കാലയളവിൽ സ്ഥാനാർഥികൾ വോട്ടർമാർക്കിടയിൽ സ്വയം പരിചയപ്പെടുത്തുകയും തെരഞ്ഞെടുപ്പ് പരിപാടികൾ വിശദീകരിക്കുകയും ചെയ്യും. ഈ മാസം 25നും 26നുമാണ് നാമനിർദേശം പിൻവലിക്കാനുള്ള അവസാന തീയതികൾ. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രഖ്യാപിച്ച മാർഗനിർദേശങ്ങൾ, നിയമങ്ങൾ എന്നിവ സ്ഥാനാർഥികൾ പാലിക്കണമെന്ന് ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി അഭ്യർഥിച്ചു. നിയമം ലംഘിക്കുന്നവരിൽനിന്ന് പിഴ ഈടാക്കും. 30 ലക്ഷം ദിർഹമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഒരു സ്ഥാനാർഥിക്ക് ചെലവിടാനുള്ള പരമാവധി തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.