ദുബൈ: എക്സ്പോ 2020 സ്ത്രീശാക്തീകരണ വിഷയങ്ങൾ ആഗോള സമൂഹത്തിന് മുന്നിൽ ഉയർത്തുന്ന വേദിയാകുമെന്ന് യു.എന്നിലെ യു.എ.ഇ അംബാസഡർ ലന നസീബ.
എക്സ്പോ സ്ത്രീശാക്തീകരണത്തിന് നൽകുന്ന സംഭാവനകളെ കുറിച്ച് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളും പുരുഷന്മാരും തുല്യ പങ്കാളികളാണെന്ന് എപ്പോഴും വിശ്വസിക്കുന്ന ഒരു രാജ്യമാണ് നമ്മുടേത്. അതിനാലാണ് നിയമപ്രകാരം സ്ത്രീകളുടെ തുല്യ അവകാശങ്ങൾ ഉറപ്പ് നൽകുന്നതും ജോലിസ്ഥലത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്ത്രീകളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതും -അവർ കൂട്ടിച്ചേർത്തു.
എക്സ്പോ പവലിയനിൽ വിമൻ, പീസ് ആൻഡ് സെക്യൂരിറ്റി കോൺഫറൻസ് നടക്കുമെന്നും ലെന നസീബ വ്യക്തമാക്കി.
സ്ത്രീവിഷയങ്ങളും സംഭാവനകളും ചർച്ച ചെയ്യാനും പ്രദർശിപ്പിക്കാനും ആദ്യമായി പവലിയൻ സജ്ജമാക്കിയ എക്സ്പോയാണ് ദുബൈയിലേത്.
എക്സ്പോയുടെ ചുമതലയിലും ഉന്നത സ്ഥാനങ്ങളിൽ സ്ത്രീകളെയാണ് നിയമിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.