ദുബൈ: കഴിഞ്ഞ വർഷം ദുബൈയിലെ തടവുകാർക്ക് 76 ലക്ഷം ദിർഹമിന്റെ സാമ്പത്തിക സഹായം വിതരണം ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്ന തടവുകാർക്ക് സഹായം ലഭിച്ചു. തടവുകാർക്ക് സാമൂഹികവും ധാർമികവുമായ പിന്തുണ നൽകുന്നതിനും അവരുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനുമായി തുടർന്ന് വരുന്ന ശ്രമങ്ങളുടെ ഭാഗമായാണ് നടപടി.
ദുബൈ പൊലീസിന്റെ പുനരധിവാസ നയത്തോട് ചേർന്ന് നിൽക്കുന്നതാണ് സംരംഭമെന്ന് ഡിപ്പാർട്ട്മെന്റ് ഓഫ് പുനിറ്റീവ് ആൻഡ് കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ ജനറൽ മേജർ ജനറൽ മർവാൻ അബ്ദുൽ കരീം ജുൽഫർ പറഞ്ഞു. തടവുകാർക്ക് പുതിയ ജീവിതം കെട്ടിപ്പടുക്കുന്നതിനും സമൂഹത്തോട് വീണ്ടും കൂടിച്ചേരുന്നതിനും അതോടൊപ്പം ഐക്യദാർഢ്യ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിലുമാണ് ഇത്തരം പ്രവർത്തനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.