അബൂദബി: വ്യക്തമായ കാരണമില്ലാതെ വാഹനങ്ങള്‍ നടുറോഡില്‍ നിര്‍ത്തരുതെന്നും ചെറിയ അപകടങ്ങളുണ്ടാവുന്ന സാഹചര്യങ്ങളില്‍പോലും വാഹനങ്ങള്‍ റോഡിൽനിന്ന് മാറ്റിയിടണമെന്നും അബൂദബി പൊലീസ്. തകരാറുണ്ടായാലും ടയറുകള്‍ പൊട്ടിയാലും വാഹനങ്ങള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയിടണം. നിയമം ലംഘിച്ചാല്‍ 1000 ദിര്‍ഹം പിഴയും ആറു ബ്ലാക്ക് പോയന്റും ചുമത്തപ്പെടും.
സഹായം ആവശ്യമുണ്ടെങ്കില്‍ അബൂദബി പൊലീസിന്റെ കമാന്‍ഡ് ആന്‍ഡ് കണ്ട്രോള് സെന്ററില്‍ ബന്ധപ്പെടാം. ചെറിയ അപകടങ്ങളുണ്ടാവുന്ന സമയങ്ങളില്‍ വാഹനം റോഡില്‍നിന്ന് മാറ്റിയിടുന്നത് ആരാണ് കുറ്റക്കാരന്‍ എന്നു നിര്‍ണയിക്കുന്നതില്‍ വീഴ്ച വരുത്തുന്ന കാര്യമല്ലെന്ന് അബൂദബി ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ സെയിഫ് അല്‍ സാബി വ്യക്തമാക്കി. റോഡിന് നടുവില്‍ വാഹനം നിര്‍ത്തി തകരാര്‍ പരിഹരിക്കുന്നതും ടയര്‍ മാറ്റുന്നതും അപകടങ്ങള്‍ക്ക് കാരണമാവും. ആംബുലന്സുകള്പോലെയുള്ള അടിയന്തര സേവന വാഹനങ്ങള്‍ക്കായി നീക്കിയിരിക്കുന്ന റോഡിന്റെ അരികിലൂടെ ഓവര്‍ടേക്കിങ് നടത്തുന്നതിനെതിരെയും പൊലീസ് മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.