അബൂദബി: വേണ്ടാത്ത കാര്യങ്ങളിൽ അനാവശ്യമായി തലയിടുന്നത് ചിലരുടെ ശീലമാണ്. എന്നാൽ അത് മറ്റുള്ളവരുടെ ജീവനും സ്വത്തിനും സ്വകാര്യതക്കും ഭീഷണിയാകുന്നതിനാൽ കർശന നടപടിക്കൊരുങ്ങുകയാണ് അബൂദബി പൊലീസ്. അപകടങ്ങൾ നടന്ന സ്ഥലങ്ങളിൽ എത്തിനോക്കാനും കാഴ്ചകാണാനും നിൽക്കുന്നവരിൽ നിന്ന് 1000 ദിർഹം പിഴ ഇൗടാക്കാനാണ് തീരുമാനം.
അതിനു കാരണമായത് ദുബൈ^അൽ െഎൻ റോഡിൽ എത്തിനോക്കികൾ മൂലം രക്ഷാപ്രവർത്തനം വൈകിയ സംഭവവും. റോഡിൽ പാർക്കു ചെയ്ത കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ച് ഒമ്പതു പേർക്ക് നിസാര പരിക്ക് പറ്റിയിരുന്നു. എന്നാൽ സംഭവമറിഞ്ഞ് എത്തിനോക്കാൻ തടിച്ചുകൂടിയവരുടെ വാഹന ബാഹുല്യം മൂലം ആംബുലൻസിനും പൊലീസ് പട്രോൾ സംഘത്തിനും പരിക്കേറ്റവർക്കരികിലെത്താൻ കൂടുതൽ സമയം വേണ്ടി വന്നു. എത്തിനോട്ടം തികച്ചും പരിഷ്കാര രഹിതമായ പ്രവൃത്തിയാണെന്നും ആളുകളുടെ ജീവന് തന്നെ ഭീഷണി സൃഷ്ടിക്കുന്നുണ്ടെന്നും ഒാർമപ്പെടുത്തിയ അൽെഎൻ പൊലീസ് ട്രാഫിക് വിഭാഗം ഡയറക്ടർ കേണൽ അഹ്മദ് അൽ സുവൈദി നിയമം കർശനമായി നടപ്പാക്കിത്തന്നെ ഇത്തരക്കാരെ നേരിടുമെന്നും മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.