ദു​ബൈ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പു​തി​യ ​ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രം

ദു​ബൈ​യി​ൽ പു​തു​താ​യി 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്രങ്ങൾ കൂടി

ദു​ബൈ: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന മേ​ഖ​ല​ക​ളി​ൽ പു​തു​താ​യി 141 ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ നി​ർ​മാ​ണം​കൂ​ടി പൂ​ർ​ത്തി​യാ​യ​താ​യി ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർ.​ടി.​എ) അ​റി​യി​ച്ചു.

ഏ​റെ ആ​ക​ർ​ഷ​ക​വും ഉ​പ​ഭോ​ക്​​തൃ സൗ​ഹൃ​ദ​പ​ര​വു​മാ​യ രീ​തി​യി​ൽ രൂ​പ​ക​ൽ​പ​ന ചെ​യ്ത കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ യാ​ത്ര​ക്കാ​ർ​ക്ക്​ മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളാ​ണ്​ ഉ​റ​പ്പു​ന​ൽ​കു​ന്ന​ത്. എ​ല്ലാ ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളും ശീ​തീ​ക​രി​ച്ച​താ​ണ്. കൂ​ടാ​തെ ഔ​ട്ട്​ ഡോ​ർ ഏ​രി​യ​ക​ൾ, പ​ര​സ്യം ചെ​യ്യാ​നു​ള്ള സ്ഥ​ല​ങ്ങ​ൾ, ബ​സ്​ റൂ​ട്ടു​ക​ളു​ടെ മാ​പ്പ്, സ​ർ​വി​സ്​ സ​മ​യം, വാ​ഹ​ന​മെ​ത്തു​ന്ന സ​മ​യം, മ​റ്റ്​ വി​വ​ര​ങ്ങ​ൾ എ​ന്നി​വ​ പ്ര​ദ​ർ​ശി​പ്പി​ക്കാ​നാ​യി സ്ക്രീ​നു​ക​ൾ എ​ന്നി​വ​യും സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്.

2025 ഓ​ടെ എ​മി​റേ​റ്റി​ലെ ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം 762 ആ​യി വ​ർ​ധി​പ്പി​ക്കാ​നാ​ണ്​ ആ​ർ.​ടി.​എ ല​ക്ഷ്യ​മി​ടു​ന്ന​ത്. പ​ദ്ധ​തി​യു​ടെ 40 ശ​ത​മാ​നം പൂ​ർ​ത്തി​യാ​യ​താ​യി ആ​ർ.​ടി.​എ അ​റി​യി​ച്ചു. പു​തു​താ​യി നി​ർ​മി​ച്ച ബ​സ്​ സ്​​റ്റോ​പ്പു​ക​ളി​ൽ​നി​ന്ന്​ ഒ​ന്നി​ല​ധി​കം റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സു​ക​ൾ ല​ഭി​ക്കും. ചി​ല കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളി​ൽ 10ല​ധി​കം റൂ​ട്ടു​ക​ളി​ലേ​ക്കു​ള്ള ബ​സ്​ സ​ർ​വി​സും​ ല​ഭ്യ​മാ​ണ്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ പ്ര​തി​വ​ർ​ഷം 18.2 കോ​ടി യാ​ത്ര​ക്കാ​ർ​ക്ക്​ സേ​വ​നം ന​ൽ​കാ​നാ​വു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ​യെ​ന്ന്​ ആ​ർ.​ടി.​എ എ​ക്സി​ക്യൂ​ട്ടി​വ്​ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​നും ഡ​യ​റ​ക്ട​ർ ജ​ന​റ​ലു​മാ​യ മ​താ​ർ അ​ൽ താ​യ​ർ പ​റ​ഞ്ഞു.

ജ​ന​സാ​​ന്ദ്ര​ത കൂ​ടി​യ പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ പൊ​തു​ഗ​താ​ഗ​ത ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റാ​നും ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ പു​തി​യ ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളു​ടെ സ്ഥ​ലം തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. പൊ​തു​ഗ​താ​ഗ രം​ഗ​ത്തെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നും ദു​ബൈ​യി​ലെ താ​മ​സ​ക്കാ​ർ​ക്കും സ​ന്ദ​ർ​ശ​ക​ർ​ക്കും ​സൗ​ക​ര്യ​പ്ര​ദ​മാ​യ ഗ​താ​ഗ​ത സേ​വ​ന​ങ്ങ​ൾ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​തി​ലൂ​ടെ​യും ജീ​വി​ത നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ക​യാ​ണ്​ ല​ക്ഷ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. നാ​ല്​ രീ​തി​യി​ലാ​ണ്​ ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളെ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ദി​നം 750ല​ധി​കം യാ​ത്ര​ക്കാ​രു​ള്ള മേ​ഖ​ല​ക​ളി​ലെ ഷെ​ൽ​ട്ട​റു​ക​ളെ പ്രാ​ഥ​മി​ക​മെ​ന്നും 250-750 യാ​ത്ര​ക്കാ​രു​ള്ള സ്ഥ​ല​ത്തെ ഷെ​ൽ​ട്ട​റു​ക​ൾ സെ​ക്ക​ൻ​ഡ​റി എ​ന്നും 100-200 വ​രെ യാ​ത്ര​ക്കാ​രു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ ഷെ​ൽ​ട്ട​റു​ക​ൾ ബേ​സി​ക്​ എ​ന്നു​മാ​ണ്​ ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. നി​ശ്ച​യ​ദാ​ർ​ഢ്യ വി​ഭാ​ഗ​ങ്ങ​ളു​ടെ വീ​ൽ​ചെ​യ​റു​ക​ൾ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ്​ എ​ല്ലാ ബ​സ്​ കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ളുടെ​യും രൂ​പ​ക​ൽ​പ​ന.

Tags:    
News Summary - 141 new bus waiting centers in Dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.