ഷാര്‍ജ: അല്‍താവൂന്‍ ഭാഗത്തെ ബഹുനില കെട്ടിടത്തില്‍ തിങ്കളാഴ്ച പകല്‍ തീപിടിത്തമുണ്ട ായി. 20ാം നിലയിലെ മട്ടുപ്പാവിലാണ് തീപിടിച്ചത്. വൈദ്യുതി ഉപകരണത്തില്നിന്നാണ് തീപട ര്ന്നതെന്നാണ് നിഗമനം. സിവില്‍ ഡിഫന്‍സ് കൃത്യസമയത്തെത്തി തീയണക്കുകയും പൊലീസ് സുര ക്ഷ ഒരുക്കുകയും ചെയ്തു. ആളപായമില്ല. സുരക്ഷ കണക്കിലെടുത്ത് താൽകാലികമായി ഒഴിപ്പി ച്ചിരുന്ന കെട്ടിടത്തിലെ താമസക്കാരെ വൈകീട്ട് തിരികെ പ്രവേശിപ്പിച്ചു.
അപകടം വിതച്ച് കളിപ്പാട്ട ചാര്‍ജറുകള്‍
ഷാര്‍ജ: മോശമായി നിർമിച്ച ഇലക്ട്രിക് ചാര്‍ജറുകളും സ്മാര്‍ട്ട് ബേബി കളിപ്പാട്ടങ്ങളും 2019ല്‍ ഷാര്‍ജയില്‍ നിരവധി തീപിടിത്തങ്ങള്‍ക്ക് കാരണമായതായി ഷാര്‍ജ പൊലീസിലെ ക്രിമിനല്‍ ലബോറട്ടറിയിലെ അഗ്നിശമന വിദഗ്ധന്‍ കേണല്‍ അദില്‍ അല്‍ മസ്മി പറഞ്ഞു. ഉപയോഗം കഴിഞ്ഞിട്ടും ചാര്‍ജറുകള്‍ വൈദ്യുതി ബന്ധം വേര്‍പ്പെടുത്താതെ നിസ്സംഗത പുലര്‍ത്തുന്ന ആളുകളുണ്ട്. ഇത്തരം പ്രവണതകള്‍ വന്‍ വിപത്തുകളാണ് വരുത്തുന്നത്. ഉറങ്ങുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ പ്രധാനമായും പരിശോധിക്കണം. ചാര്‍ജറുകള്‍ കത്തുകയോ പുകയുകയോ ചെയ്താല്‍ ശ്വാസതടസ്സവും മരണവും സംഭവിക്കാന്‍ സാധ്യത ഏറെയാണെന്ന് അദ്ദേഹം പറഞ്ഞു. ഷാര്‍ജയിലെ വീടുകളിൽ ആവര്‍ത്തിക്കുന്ന തീപിടിത്തത്തിെൻറ ഏറ്റവും പ്രധാന കാരണം ഇത്തരം പിശകുകളാണ്.
കത്തുന്ന വസ്തുക്കള്‍ എയര്‍കണ്ടീഷണറുകള്‍ക്ക് കീഴില്‍ വെക്കുക, ഇലക്ട്രോണിക് ഉപകരണങ്ങള്‍ അനാവശ്യമായി വൈദ്യുതിയുമായി ബന്ധിപ്പിച്ചിടുക, മോശം വയറുകള്‍ ഉപയോഗിക്കുക, ഒരു കണക്ഷനില്നിന്നുതന്നെ അനേകം ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുക തുടങ്ങിയവയാണ് വില്ലനാകുന്നത്. കളിപ്പാട്ടങ്ങളും ഇലക്ര്ടിക് ചാര്‍ജറുകളും നിരവധി ഗാര്‍ഹിക തീപിടിത്തങ്ങള്‍ക്ക് കാരണമായതായി ക്രിമിനല്‍ ലബോറട്ടറി പരിശോധനയില്‍ വ്യക്തമായിരുന്നു. കുഞ്ഞുങ്ങൾക്ക് ഉള്‍പ്പെടെ പരിക്കുകള്‍ക്കും ശ്വാസംമുട്ടലിനും ഇതുകാരണമായി.
റഫ്രിജറേറ്റര്‍, എയര്‍കണ്ടീഷണര്‍ എന്നിവ ഓട്ടോമാറ്റിക് മോഡില്‍ ഇടുകയോ ആവശ്യം കഴിഞ്ഞാല്‍ പ്രവര്‍ത്തനം നിർത്തുകയോ ചെയ്യുന്നത് അപകടം ഇല്ലാതാക്കും. ഷോര്‍ട്ട് സര്‍ക്യൂട്ടിന് പ്രധാന കാരണം ഉപയോക്താവിെൻറ ശ്രദ്ധക്കുറവാണെന്നും ഗാര്‍ഹിക അപകടങ്ങള്‍ തീരാനഷ്ടങ്ങളും ദുഃഖങ്ങളും വരുത്തിവെക്കുമെന്നും വളരെ ശ്രദ്ധ പുലര്‍ത്തണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.