ഷാർജ: വ്യവസായ മേഖല ആറിൽ ശനിയാഴ്ച പകലുണ്ടായ തീപിടിത്തത്തിൽ നിരവധി സ്ഥാപനങ്ങളു ടെ വെയർഹൗസുകളും വാഹനങ്ങളും കത്തി ചാമ്പലായി. സംഭവ സമയം നിരവധി പേർ വിവിധ വെയർഹൗസ ുകളിൽ ജോലി ചെയ്തിരുന്നുവെങ്കിലും ആളപായമുണ്ടായിട്ടില്ല എന്നാണ് പ്രാഥമിക നിഗമനം. വൻ നാശനഷ്ട്ടമാണ് കണക്കാക്കുന്നത്. അപകട കാരണം അറിവായിട്ടില്ല. ദുബൈ-ഷാർജ അതിർത്തിയിലെ റിങ് റോഡിൽ, ചൈന ടൗണിനോട് ചേർന്നുള്ള വെയർഹൗസുകളാണ് കത്തിയത്.
നിരവധി കമ്പനികൾ പ്രവർത്തിക്കുന്ന മേഖലയാണിത്. ദുബൈയിലെ ദമാസ്കസ്, ബൈറൂത്ത് റോഡുകളിലൂടെ വരുന്നവരും പോകുന്നവരും തീപിടിത്തം കണ്ട് വാഹനങ്ങൾ വേഗത കുറച്ചതോടെ ശക്തമായ ഗതാഗത കുരുക്കാണ് റിങ് റോഡിൽ രൂപപ്പെട്ടത്. സംഭവ സ്ഥലത്തെത്തിയ പൊലീസ് ഇടപ്പെട്ടാണ് കുരുക്കഴിച്ചത്. നൂറ് കണക്കിന് വാഹനങ്ങളാണ് അപകട മേഖലയിൽ പാർക്ക് ചെയ്തിരുന്നത്. ഇതിൽ എത്ര വാഹനങ്ങളാണ് കത്തിയതെന്നതിനെ കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമല്ല.
ലോറികളും കണ്ടയിനറുകളും കത്തിയതായിട്ടാണ് അറിയുന്നത്. സിവിൽഡിഫൻസ് വിഭാഗം ഏറെ നേരം പ്രവർത്തിച്ചിട്ടാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കൂളിങ് ഓപ്പറേഷന് ശേഷവും ചിലഭാഗങ്ങളിൽ നിന്ന് പുക ഉയരുന്നത് കണക്കിലെടുത്ത് മേഖലയിൽ സുരക്ഷ സംവിധാനങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. പൊലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. അപകടത്തെ കുറിച്ചറിയാൻ ഫോറൻസിക് വിഭാഗം എത്തി പരിശോധന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.