അജ്മാന്: സമീപത്തെ കെട്ടിടത്തില്‍ തീപിടിച്ചപ്പോള്‍ രക്ഷകാരായി എത്തിയ രണ്ട് മലയാള ികള്‍ക്ക് ആദരവ്. കഴിഞ്ഞയാഴ്ചയാണ് ഷാര്‍ജയിലെ ബഹുനില കെട്ടിടത്തില്‍ തീപിടിച്ചത്. കെ ട്ടിടത്തിലെ നാലാം നിലയിലെ ബാൽക്കണിയില്‍നിന്ന് ഉയര്‍ന്ന തീ കെട്ടിടത്തില്‍ ആളിപ്പി ടിക്കുകയായിരുന്നു. അടുത്ത കെട്ടിടത്തിലെ കാവല്‍ക്കാരനായ തൃശൂര്‍ അണ്ടത്തോട് സ്വദേശി ഷാജഹാനും കാസർകോട് സ്വദേശി അബ്ബാസും ഇതേസമയം പുറത്തുപോയി തിരിച്ചുവരികയായിരുന്നു. തീപിടിച്ച കെട്ടിടത്തിനു വളരെ അടുത്തായിരുന്നു ഷാജഹാന് ജോലി ചെയ്തിരുന്ന കെട്ടിടം.
തീ കണ്ടയുടനെ ഷാജഹാന് കെട്ടിടത്തിനു അടുത്തേക്ക് ഓടി മുകളില്‍ കയറാന്‍ ശ്രമിച്ചെങ്കിലും ഫയര്‍ അലാറം അടിച്ചത് കാരണം ലിഫ്റ്റുകള്‍ പ്രവര്‍ത്തന രഹിതമായിരുന്നു.
തുടർന്ന് ഉള്ളിലെ കോണി വഴി ഷാജഹാനും അബ്ബാസും തങ്ങളുടെ 15 നില കെട്ടിടത്തിനു മുകളിലെത്തി. അവിടെയുണ്ടായിരുന്ന തീ അണക്കാനുള്ള പൈപ്പെടുത്ത് തീപിടിച്ച കെട്ടിടത്തിലേക്ക് ശക്തിയായി വെള്ളമടിക്കുകയായിരുന്നു. അഗ്നിശമനസേന അംഗങ്ങള്‍ താഴെ നിന്നും ഷാജഹാനും കൂട്ടരും മുകളില്‍നിന്നും തീയണക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വലിയൊരു അപകടം ഒഴിവാക്കുകയായിരുന്നു.
വളരെ അപകടം പിടിച്ച സ്ഥലത്ത് നിന്നായിരുന്നു ഈ മലയാളികളുടെ രക്ഷാപ്രവര്‍ത്തനം. സംഭവം കഴിഞ്ഞ് പിറ്റേ ദിവസം സ്ഥലത്തെത്തിയ ഉദ്യോഗസ്ഥര്‍ ഷാജഹാനേയും അബ്ബാസിനെയും വിളിച്ച് വിവരങ്ങള്‍ ആരായുകയും അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ രണ്ടുപേരെയും ഓഫിസിലേക്ക് വിളിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിനുള്ള പ്രശംസാപത്രവും നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.