വനിതകൾക്ക്​ ആദരമർപ്പിച്ച്​ എമിറേറ്റ്സി​െൻറ ‘സൂപ്പര്‍വുമണ്‍ വിമാനം'

ദ​ുബൈ: അന്തര്‍ദേശീയ വനിതാദിനത്തിന്​ മുന്നോടിയായി ദുബൈയില്‍ നിന്ന് ഒരു സൂപ്പര്‍വുമണ്‍ വിമാനം പറന്നുയര്‍ന്നു. ദുബൈയുടെ ദേശീയ വിമാന കമ്പനിയായ എമിറേറ്റ്സാണ് വനിതാ ജീവനക്കാര്‍ മാത്രം നിയന്ത്രിക്കുന്ന വിമാനം അമേരിക്കയിലെ സാന്‍ഫ്രാന്‍സിസ്കോയിലേക്ക് പറത്തിയത്. 
എമിറേറ്റ്സി​​​െൻറ ഇകെ 225 എയര്‍ബസ് എ380 വിമാനമാണ്​ ഇതിന്​ ഉപയോഗിച്ചത്​. 
സര്‍വീസി​​​െൻറ സകല മേഖലയിലും വനിതകളാണ്​ ഉണ്ടായിരുന്നത്​. ഫ്ലൈറ്റ് ഓപ്പറേഷന്‍സ്, സര്‍വീസ് ആന്‍ഡ് ഡെലിവറി, എഞ്ചിനീയറിംങ്, എയര്‍പോര്‍ട്ട് സര്‍വീസ്, കാറ്ററിങ്, ഡനാറ്റ്, എമിറേറ്റ്സ് സ്കൈ കാര്‍ഗോ, ട്രാന്‍സ്ഗാര്‍ഡ്, ഗ്രൂപ്പ് സെക്യൂരിറ്റി എന്ന് വേണ്ട മുഴുവന്‍ രംഗങ്ങളിലും വനിതകള്‍ നിറഞ്ഞു. 
75 വനിതകളാണ്​ ചരിത്രയാത്രക്കായി കൈകോര്‍ത്തത്. കാനഡ സ്വദേശി പാട്രിക്ക ബിഷോഫ് ആയിരുന്നു ക്യാപ്റ്റന്‍. ഇംഗ്ലീണ്ട്​ സ്വദേശി റബേക്ക ലോഫീദ്, പോളണ്ടിൽ നിന്നുള്ള വേറോനിക്ക ഫോര്‍മേല എന്നിവര്‍ കൂടി അടങ്ങുന്ന സംഘത്തിനായിരുന്നു സൂപ്പര്‍വുമന്‍ വിമാനത്തി​​​െൻറ കടിഞ്ഞാണ്‍.

Tags:    
News Summary - flight-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.