അബൂദബി: അന്തരീക്ഷത്തിലെ കനത്ത മൂടൽമഞ്ഞ് മൂന്നാം ദിവസവും തുടർന്നതിനാൽ വ്യാഴാഴ്ച രാവിലെ ദുബൈ, അബൂദബി വിമാനത്താവളങ്ങളിൽ വിമാനങ്ങൾ വൈകി. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വരുന്നതും വിമാനത്താവളത്തിൽനിന്ന് പോകുന്നതുമായ 50ഒാളം വിമാനങ്ങൾ രണ്ട് മണിക്കൂറിലധികമാണ് ൈവകിയത്. അബൂദബിയിൽനിന്ന് പുറപ്പെടേണ്ടിയിരുന്ന 30 വിമാനങ്ങളും വൈകി.
അബൂദബിയിൽ രാവിലെ ഏഴിനും 9.20നും ഇടയിൽ പുറപ്പെടേണ്ടിയിരുന്ന വിമാനങ്ങളാണ് വൈകിയത്. പുലർച്ചെ അഞ്ചോടെ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങൾക്കും വൈകിയാണ് ലാൻഡ് ചെയ്യാൻ സാധിച്ചത്. റോഡ് ഗതാഗതത്തെയും മഞ്ഞ് ദോഷകരമായി ബാധിക്കുന്നുണ്ട്. വ്യാഴാഴ്ച പുലർച്ചെ മുതൽ രാവിലെ പത്ത് വരെ 500 മീറ്ററിൽ കുറഞ്ഞ കാഴ്ചാപരിധിയേ ഉണ്ടായിരുന്നുള്ളൂ. ശനിയാഴ്ച രാവിലെ വരെയെങ്കിലും മഞ്ഞ് തുടരുമെന്നാണ് എൻ.സി.എം വ്യക്തമാക്കുന്നത്. ഡ്രൈവർമാണ് അതീവ സൂക്ഷ്മത പുലർത്തണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.