14 പിന്നിട്ട്​ ഫ്ലൈ ദുബൈ പറക്കുന്നു

ദുബൈ: ദുബൈയുടെ ബജറ്റ് എയർലൈനായ ഫ്ലൈ ദുബൈ സർവീസ് ആരംഭിച്ചിട്ട് 14 വർഷം പിന്നിടുന്നു. 2009 ജൂൺ ഒന്നിനാണ് ചെലവ് കുറഞ്ഞ വിമാനയാത്രക്ക് സൗകര്യമൊരുക്കി ഫ്ലൈ ദുബൈ പ്രവർത്തനം ആരംഭിച്ചത്. ആഢംബര വിമാന സേവനങ്ങൾക്ക് പേരുകേട്ട എമിറേറ്റ്​സിന് പിന്നാലെ ചുരുങ്ങിയ ചെലവിൽ വിമാന യാത്ര സാധ്യമാക്കാൻ ലക്ഷ്യമിട്ടാണ് 2009ൽ ഫ്ലൈ ദുബൈ എന്ന പേരിൽ ദുബൈ വിമാനകമ്പനിക്ക് രൂപം നൽകിയത്. ജൂൺ ഒന്നിന് ബൈറൂത്തിലേക്കായിരുന്നു ഫ്ലൈ ദുബൈയുടെ കന്നിയാത്ര.

സമീപ ഗൾഫ് നഗരങ്ങളിലേക്കും പ്രവാസികളുടെ പ്രിയപ്പെട്ട കേന്ദ്രങ്ങളിലേക്കും കൂടുതൽ സർവീസ് ആരംഭിച്ച് ഫ്ലൈ ദുബൈ വളരെ പെട്ടെന്ന് വ്യോമയാന മേഖലയിൽ പേരെടുത്തു. 52 രാജ്യങ്ങളിലെ 120 നഗരങ്ങളിലേക്ക് ഫ്ലൈ ദുബൈ ഇപ്പോൾ സർവീസ് നടത്തുന്നുണ്ട്. 90 ദശലക്ഷം യാത്രക്കാർ 14 വർഷത്തിനിടെ ഫ്ലൈ ദുബൈ സേവനം ഉപയോഗിച്ചു. 136 രാജ്യങ്ങളിൽ നിന്നുള്ള അയ്യായിരത്തോളം പേർ ജീവനക്കാരായുണ്ട്. 78 ബോയിങ് 737 വിമാനങ്ങളാണ് ഫ്ലൈ ദുബൈ സർവീസിനായി ഇപ്പോൾ ഉപയോഗിക്കുന്നത്.

Tags:    
News Summary - flydubai Celebrates 14 Years Of Flights

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.