റാസല്‍ഖൈമ: യു.എ.ഇയും ഇന്ത്യയും തമ്മിലുള്ള ഭക്ഷ്യ-കാര്‍ഷിക സഹകരണം മെച്ചപ്പെടുത്തുന്നതിന് ധാരണപത്രത്തില്‍ ഒപ്പുവെച്ച് ഐ.സി.എഫും (ഇന്ത്യന്‍ ചേംബര്‍ ഓഫ് ഫുഡ് ആൻഡ് അഗ്രികള്‍ചര്‍) റാകിസും (റാസല്‍ഖൈമ ഇക്കണോമിക് സോണ്‍).ഇരു രാജ്യങ്ങളുടെയും ഭക്ഷ്യ-കാര്‍ഷിക മേഖലകളിലെ പരസ്പര വളര്‍ച്ചയും വികസനവുമാണ് ലക്ഷ്യം. ഇരുവിഷയങ്ങളിലുമുള്ള വിജ്ഞാന വിനിമയം, വ്യാപാര പ്രോത്സാഹനം, നിക്ഷേപം, ഗവേഷണ വികസന മേഖലകളില്‍ തന്ത്രപരമായ സഹകരണം ശക്തിപ്പെടുത്താന്‍ സംയുക്ത പ്രവര്‍ത്തനത്തിലൂടെ കഴിയുമെന്ന് ധാരണപത്രത്തില്‍ ഒപ്പുവെച്ച് റാകിസ് ഗ്രൂപ് സി.ഇ.ഒ റാമി ജല്ലാദും ഐ.സി.എഫ്.എ ചെയര്മാന് ഡോ. എം.ജെ ഖാനും അഭിപ്രായപ്പെട്ടു. റാസല്‍ഖൈമ വഴി മെന മേഖലയില്‍ ലാഭകരമായ അവസരങ്ങള്‍ കണ്ടെത്തുന്നതിന് റാകിസുമായുള്ള പങ്കാളിത്തം ഇന്ത്യന്‍ അഗ്രി-ബിസിനസുകളെ പ്രാപ്തമാക്കും. സംയുക്ത ഗവേഷണ വികസന പദ്ധതികള്‍ കാര്‍ഷിക നവീകരണത്തെ ഉത്തേജിപ്പിക്കുകയും ഇരുരാജ്യങ്ങള്‍ക്കും ഈ മേഖലയുടെ പുരോഗതിയില്‍ ഗണ്യമായ സംഭാവന നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.
ഇന്ത്യന്‍ ഭക്ഷ്യ-കമ്പനികളും റാകിസിന് കീഴിലെ സ്ഥാപനങ്ങളും തമ്മിലുള്ള ആശയവിനിമയം വ്യാപാരം, പുതിയ വിപണി പ്രവേശനം, സംയുക്ത ബിസിനസ് തുടങ്ങിയവയുടെ പ്രചാരണത്തിനും സഹായിക്കും വിധമാണ് കരാര്‍ വ്യവസ്ഥകള്‍. ഇന്ത്യന്‍ സംരംഭകര്‍ക്ക് നിക്ഷേപ അവസരങ്ങള്‍ തിരിച്ചറിയുന്നതിനും മിഡില്‍ ഈസ്റ്റിലേക്ക് ആകര്‍ഷകമായ കവാടമായി പ്രവര്‍ത്തിക്കാനും കരാര്‍ ഊന്നല്‍ നല്കുന്നു. ദുബൈ ചാപ്റ്റര്‍ ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി പ്രസിഡന്റും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ ചെയര്‍മാനുമായ സി.എ. ഹരികിഷന് രങ്കാവത്ത് റാകിസുമായുള്ള പുതിയ പങ്കാളിത്തത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്.
ഈ ധാരണപത്രം സമീപകാലത്തെ സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിയിലൂടെ (സി.ഇ.പി.എ) ഉയര്‍ത്തിയ യു.എ.ഇ-ഇന്ത്യ ബന്ധങ്ങളെ കൂടുതല്‍ ശക്തിപ്പെടുത്തും. മഹീന്ദ്ര, അശോക് ലെയിലാൻഡ്, ഡാബര്‍ എന്നിവയുള്‍പ്പെടെ 4000ലധികം ഇന്ത്യന്‍ കമ്പനികള്‍ നിലവില്‍ റാകിസില് പ്രവര്‍ത്തിക്കുന്നുണ്ട്. ഐ.സി.എഫ്.എയുമായുള്ള പുതിയ സഹകരണം യു.എ.ഇയിലെ ഇന്ത്യന്‍ സാന്നിധ്യവും നിക്ഷേപവും വര്‍ധിപ്പിക്കും. യു.എ.ഇയിലെ ഇന്ത്യന്‍ സംരംഭകര്‍ക്ക് നിക്ഷേപ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നതും ഇഷ്ടപ്പെട്ട ബിസിനസ് ഹബ് എന്ന നിലയില്‍ യു.എ.ഇയുടെ പദവി ഉറപ്പിക്കുകയും ചെയ്യുന്ന കരാര്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിലെ മറ്റൊരു നാഴികക്കല്ലായി വര്‍ത്തിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.