ദുബൈ: ആനന്ദം കണ്ടെത്താനെന്ന പേരിൽ ഷോപ്പിങ് മാളുകളിലെ പാവക്കൂടയിൽ ദിർഹമിട്ട് ഭാഗ്യം പരീക്ഷിക്കാറുണ്ടോ, പാഴായി പോവുന്ന ആ ചില്ലറ നാണയങ്ങൾ കൊണ്ട് ഒരുപാട് പാവപ്പെട്ട മനുഷ്യരുടെ വിശപ്പ് മാറ്റുന്നതല്ലേ അതിലേറെ ആനന്ദകരം?^ ചോദിക്കുന്നത് യു.എ.ഇ ഒാപ്പൺ ആംസിെൻറ സന്നദ്ധ പ്രവർത്തകരാണ്. ഒരു പാക്കറ്റ് സിഗററ്റിെൻറ വില മതി കഷ്ടപ്പാടുകളോട് പടവെട്ടി നഗരം കെട്ടിപ്പടുക്കുന്ന തൊഴിലാളികൾക്ക് ഒരു നേരം നല്ല ഭക്ഷണം നൽകാൻ. അടുത്ത മാസം പത്തിന് 5000 തൊഴിലാളികൾക്ക് ഭക്ഷണം വെച്ചുവിളമ്പാനുള്ള തയ്യാറെടുപ്പിലാണ് ഒാപ്പൺ ആംസ്. വിവിധ ലേബർ ക്യാമ്പുകളിലാണ് ഭക്ഷണ വിതരണം. ദുബൈ ഒൗഖാഫിെൻറ അനുമതിയും യു.എ.ഇ റെഡ്്ക്രസൻറിെൻറ പിന്തുണയുമുള്ള പരിപാടിയിൽ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും പങ്കുചേരാം. വിവരങ്ങൾക്ക്: 0563127666, 0556456480,0558502045
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.