ദുബൈ: ഭക്ഷണ വിതരണ സ്ഥാപനങ്ങൾക്കായി ദുബൈ നഗരസഭബോധവത്കരണ ശിൽപശാല സംഘടിപ്പിച്ചു. നിങ്ങളുടെ ആരോഗ്യം നിങ്ങളുടെ ഭക്ഷണത്തിൽ എന്ന പ്രമേയത്തിൽ നടത്തിയ പരിപാടിയിൽ വിവിധ സ്ഥാപനങ്ങളിൽ ഭക്ഷണം കൈകാര്യം ചെയ്യുന്ന ജീവനക്കാർ പെങ്കടുത്തു.
ഉപഭോക്താക്കൾക്ക് മെനുവിലെ ചേരുവകൾ സംബന്ധിച്ച് സത്യസന്ധമായ വിവരങ്ങൾ കൈമാറണമെന്നും സത്യസന്ധമല്ലാത്ത ഗുണഗണങ്ങളോ ചേരുവകളോ പ്രചരിപ്പിക്കരുതെന്നും ബോധവത്കരണം നടത്തി. ആരോഗ്യകരമായ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നോട്ടു വെക്കുന്ന ദുബൈ നഗരസഭ അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ ജനങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നത് തടയുന്നതിെൻറ ഭാഗമായാണ് ഇത്തരം പരിപാടികൾ ആവിഷ്കരിക്കുന്നത്. ആരോഗ്യ ബോധവത്കരണ പരിപാടിയിൽ പങ്കുചേരുന്ന ഭക്ഷണ ശാലകൾക്ക് നഗരസഭ പ്രത്യേകം അടയാള ചിഹ്നം നൽകുന്നുണ്ട്. ഇതു വഴി ഉപഭോക്താക്കൾക്ക് സ്ഥാപനങ്ങൾ തിരിച്ചറിയാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.