ദുബൈ: നേരിട്ടുള്ള വിദേശ നിക്ഷേപരംഗത്ത് യു.എ.ഇക്ക് ചരിത്രനേട്ടം. 2022ൽ രാജ്യത്തേക്ക് ഒഴുകിയെത്തിയത് 84 ശതകോടി ദിർഹം. യുനൈറ്റഡ് നാഷൻസ് കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്മെന്റ് (യു.എൻ.സി.ടി.എ.ഡി) ബുധനാഴ്ച പുറത്തുവിട്ട കണക്കുകളുടെ ചൂണ്ടിക്കാട്ടി യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം ആണ് ട്വിറ്ററിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.
ആഗോള വ്യാപകമായി നേരിട്ടുള്ള വിദേശ നിക്ഷേപ രംഗത്ത് 12 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തിയെങ്കിലും യു.എ.ഇക്ക് റെക്കോഡ് നേട്ടം കൈവരിക്കാനായതായി അദ്ദേഹം പറഞ്ഞു. ലോകത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം സ്വീകരിക്കുന്ന നാലാമത്തെ രാജ്യമാണ് യു.എ.ഇ. യു.എസ്, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലുള്ളത്. 2022ൽ 997 നിക്ഷേപ പദ്ധതികളാണ് യു.എ.ഇയിൽ പുതുതായി നടപ്പിലാക്കിയത്. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ഇത് 80 ശതമാനം അധികമാണെന്നും ശൈഖ് മുഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.