നാലു പതിറ്റാണ്ടിന്‍റെ പ്രവാസോർമകൾ: മുസ്തഫ മുട്ടുങ്ങൽ മടങ്ങുന്നു



 



ദു​ബൈ: 1983ൽ ​ഡി​ഗ്രി ഫൈ​ന​ൽ വി​ദ്യാ​ർ​ഥി​യാ​യി​രി​ക്കെ ബ​ന്ധു അ​യ​ച്ച വി​സ​യി​ലാ​ണ്​ വ​ട​ക​ര മു​ട്ടു​ങ്ങ​ൽ സ്വ​ദേ​ശി​യാ​യ മു​സ്​​ത​ഫ ഷാ​ർ​ജ​യി​ലെ​ത്തു​ന്ന​ത്. ബ​ന്ധു​വി​ന്‍റെ പു​തു​താ​യാ​രം​ഭി​ച്ച റെ​ഡി​മെ​യ്ഡ് ഷോ​പ്പി​ൽ പി​റ്റേ​ദി​വ​സം ത​ന്നെ ജോ​ലി​യാ​രം​ഭി​ച്ചു. അ​ന്നു​മു​ത​ൽ ആ​രം​ഭി​ച്ച പ്ര​വാ​സ ജീ​വി​തം നാ​ലു പ​തി​റ്റാ​ണ്ടി​നി​പ്പു​റം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ പോ​കാ​നൊ​രു​ങ്ങു​ക​യാ​ണ്​ മു​സ്​​ത​ഫ. ഇ​തി​നി​ട​യി​ൽ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ ഏ​റെ പി​ന്നി​ട്ടു.

ജോ​ലി​ക്ക്​ ക​യ​റി​യ ആ​ദ്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന്​ 10 വ​ർ​ഷ​ത്തി​നു​ശേ​ഷം അ​ൽ ഗു​വൈ​ർ മാ​ർ​ക്ക​റ്റി​ൽ തു​ട​ങ്ങി​യ ക​ട​യി​ലേ​ക്ക് മാ​റി. പ്ര​ധാ​ന​മാ​യും സ്​​കൂ​ൾ യൂ​നി​ഫോ​മു​ക​ൾ വി​ൽ​പ​ന ന​ട​ത്തി​യി​രു​ന്ന ക​ട 2015 വ​രെ ന​ല്ല​നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പി​ന്നെ​യും വ​ർ​ഷ​ങ്ങ​ൾ പി​ന്നി​ട്ട്​ ന​ഷ്ട​ത്തി​ലാ​യ​തോ​ടെ സ്ഥാ​പ​നം അ​വ​സാ​നി​പ്പി​ക്കേ​ണ്ടി​വ​ന്നു. പി​ന്നീ​ട്​ സാ​ഹ​സ​ത്തി​ന്​ മു​തി​രാ​തെ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ക്കം മു​ത​ൽ ച​ന്ദ്രി​ക റീ​ഡേ​ഴ്സ് ഫോ​റം കൂ​ട്ടാ​യ്മ​യി​ൽ അം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട് കെ.​എം.​സി.​സി​യാ​യി മാ​റി​യ കൂ​ട്ടാ​യ്മ​യി​ൽ 1990 വ​രെ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ടും പ​ല പ​ദ​വി​ക​ൾ വ​ഹി​ച്ച​ശേ​ഷം യു.​എ.​ഇ കെ.​എം.​സി.​സി കേ​ന്ദ്ര ക​മ്മി​റ്റി സെ​ക്ര​ട്ട​റി വ​രെ​യാ​യി. സി.​എ​ച്ച്​ സെൻറ​ർ, ത​ണ​ൽ തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സാ​ര​ഥി​യാ​യി.

വ​ട​ക​ര ഓ​ർ​ക്കാ​ട്ടേ​രി എം.​ഇ.​എ​സ് സ്കൂ​ൾ, എം.​എ​ച്ച്.​ഇ.​എ​സ്​ കോ​ള​ജ് വ​ട​ക​ര എ​ന്നി​വ​യു​ടെ സ്ഥാ​പ​കാം​ഗ​വും ഇ​പ്പോ​ൾ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി​യം​ഗ​വു​മാ​ണ്. മു​ക്കം ദാ​റു​സ്സ​ലാ​ഹ് അ​റ​ബി​ക് കോ​ള​ജ് ഷാ​ർ​ജ ചാ​പ്റ്റ​ർ ചെ​യ​ർ​മാ​നാ​യും പ്ര​വ​ർ​ത്തി​ച്ചു.

ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ലൈ​ഫ് മെം​ബ​റാ​ണ് മു​സ്ത​ഫ. പ​ല​ത​വ​ണ അ​സോ​സി​യേ​ഷ​ന്‍റെ ലി​റ്റ​റ​റി, പ​ബ്ലി​ക്കേ​ഷ​ൻ ക​മ്മി​റ്റി​ക​ളി​ൽ ക​ൺ​വീ​ന​റാ​യി. 1990 മു​ത​ൽ 2015 വ​രെ ച​ന്ദ്രി​ക ദി​ന​പ​ത്ര​ത്തി​ന്‍റെ ഷാ​ർ​ജ ലേ​ഖ​ക​നാ​യി​രു​ന്നു. ഷാ​ർ​ജ മ​ദ്റ​സ തു​ർ​മു​ദി, ദ​അ്‍വ സെൻറ​ർ, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ്, മ​ല​ബാ​ർ ഇ​സ്​​ലാ​മി​ക് കോ​ള​ജ് കാ​സ​ർ​കോ​ട് എ​ന്നീ പ്ര​സ്ഥാ​ന​ങ്ങ​ളു​മാ​യും ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ച്ചു. മ​ട​പ്പ​ള്ളി കോ​ള​ജ് അ​ലു​മ്നി യു.​എ.​ഇ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്നു.

ലോ​ക​ത്തി​ന് ന​ന്മ​യു​ടെ​യും അ​ച്ച​ട​ക്ക​ത്തി​ന്‍റെ​യും സ​മാ​ധാ​ന​ത്തി​ന്‍റെ​യും പാ​ഠ​ങ്ങ​ൾ പ​ക​ർ​ന്ന രാ​ജ്യ​ത്ത്​ നാ​ലു പ​തി​റ്റാ​ണ്ട് ജീ​വി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള മാ​ന​സി​കോ​ല്ലാ​സ​മാ​ണ് പ്ര​വാ​സ​ത്തി​ന്‍റെ ബാ​ക്കി​പ​ത്ര​മാ​യു​ള്ള​തെ​ന്ന്​ മു​സ്​​ത​ഫ പ​റ​യു​ന്നു. ഭാ​ര്യ: സ​മീ​റ. മ​ക്ക​ൾ: മു​നീ​ബ്​ മു​സ്ത​ഫ (ദു​ബൈ), മു​ഷ്താ​ഖ് (ഹൈ​ദ​രാ​ബാ​ദ്), മു​ഹ്​​സി​ന (ഖ​ത്ത​ർ).

Tags:    
News Summary - Four Decades of Exiles: Mustafa Mutungal Returns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.