അബൂദബി: സോമാലിയയിൽ ഭീകരാക്രമണത്തിൽ നാല് യു.എ.ഇ സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു. സംയുക്ത സൈനിക പരിശീലനത്തിൽ ഏർപ്പെട്ടവർക്കു നേരെയാണ് ആക്രമണമുണ്ടായത്.
ഒരു ബഹ്റൈൻ സൈനികനും ആക്രമണത്തിൽ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട യു.എ.ഇ സൈനികരുടെ മൃതദേഹം ഞായറാഴ്ച രാവിലെ അബൂദബി അൽബത്തീൻ വിമാനത്താവളത്തിൽ എത്തിച്ചു. പ്രത്യേക സൈനിക വിമാനത്തിലാണ് മൃതദേഹങ്ങൾ എത്തിച്ചത്. വിമാനത്താവളത്തിൽ പ്രതിരോധ മന്ത്രാലയത്തിലെ ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും ചേർന്നാണ് മൃതദേഹങ്ങൾ ഏറ്റുവാങ്ങിയത്. ഭീകരാക്രമണത്തെ യു.എ.ഇ പ്രതിരോധ മന്ത്രാലയം ശക്തമായി അപലപിച്ചു. കൊല്ലപ്പെട്ട സൈനികരുടെ കുടുംബാംഗങ്ങളെ ഭരണാധികാരികൾ അനുശോചനം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.