അബൂദബി കെ.എം.സി.സി ഏറനാട് മണ്ഡലം കമ്മിറ്റി മെമ്പർമാർക്ക് നൽകി വരുന്ന ജീവൻരക്ഷ പ്രിവിലേജ് കാർഡി​െൻറ വിതരണോദ്‌ഘാടനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ റിലേഷൻഷിപ്പ് മാനേജർ സലീം നാട്ടിക, മണ്ഡലം പ്രസിഡൻറ് അബ്​ദുറഹ്മാൻ കുനിയിലിന് കൈമാറി നിർവഹിക്കുന്നു

സൗജന്യ ആരോഗ്യപരിശോധന ക്യാമ്പ്

അബൂദബി: കെ.എം.സി.സി. അബൂദബി ഏറനാട് മണ്ഡലവും എൽ.എൽ.എച്ച് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ ഹെൽത്ത് ചെക്കപ്പ് ക്യാമ്പ് നടത്തി. ഫാമിലി മെഡിസിൻ, കാർഡിയോളജി, യൂറോളജി, ഇ​േൻറണൽ മെഡിസിൻ, ഓർത്തോ എന്നീ വിഭാഗങ്ങളിലെ ഡോക്ടർമാരുടെ സേവനം ലഭ്യമായ ക്യാമ്പിൽ നൂറിലധികം പേർ പങ്കെടുത്തു. മലപ്പുറ ജില്ല കെ.എം.സി.സി പ്രസിഡൻറ്​ ഹിദായത്തുള്ള ഉദ്ഘാടനം ചെയ്തു.

മെമ്പർമാർക്ക് നൽകി വരുന്ന ജീവൻ രക്ഷ പ്രിവിലേജ് കാർഡ് വിതരണോദ്‌ഘാടനം എൽ.എൽ.എച്ച് ഹോസ്പിറ്റൽ റിലേഷൻഷിപ്പ് മാനേജർ സലീം നാട്ടിക, മണ്ഡലം പ്രസിഡൻറ് അബ്​ദുറഹ്മാൻ കുനിയിലിന് കൈമാറി നിർവഹിച്ചു. ഡോ. മുഹമ്മദ്‌ ഷബീർ, അബൂദബി കെ.എം.സി.സി സ്​റ്റേറ്റ് വൈസ് പ്രസിഡൻറ്​ റഷീദലി മമ്പാട്, മണ്ഡലം സെക്രട്ടറി ശിഹാബ് കിഴിശ്ശേരി, ട്രഷറർ റഫീഖ് എടവണ്ണ, ഹബീബ് റഹ്മാൻ കീഴുപറമ്പ്, ജാബിർ കുനിയിൽ, അശ്റഫ് കീഴുപറമ്പ്, ഡോ. വഹീദ് കിഴിശ്ശേരി, നിയാസ് കിഴിശ്ശേരി, ഫായിസ് എടവണ്ണ എന്നിവർ പങ്കെടുത്തു.

Tags:    
News Summary - Free health screening camp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-18 03:37 GMT