ദുബൈയിൽ സൗജന്യ പാർക്കിങ്​ ഇനി ഞായറാഴ്ചകളിൽ

ദുബൈ: വാരാന്ത്യ അവധി മാറ്റത്തിന്​ പിന്നാലെ ദുബൈയിൽ സൗജന്യ പാർക്കിങ്ങും ഞായറാഴ്ചയാക്കി. നേരത്തെ വെള്ളിയാഴ്ചയായിരുന്നു സൗജന്യ പാർക്കിങ്​. ദുബൈ എമിറേറ്റിൽ മാത്രമാണ്​ പുതിയ നിർദേശം. മറ്റ്​ എമിറേറ്റുകളും വൈകാതെ ഈ നിർദേശം പിന്തുടരുമെന്ന്​ കരുതുന്നു.

വാരാന്ത്യ അവധി വെള്ളിയാഴ്ചയിൽ നിന്ന്​ ഞായറാഴ്ചയിലേക്ക്​ മാറ്റിയിരുന്നു. ഇതിന്​ പിന്നാലെ, സ്കൂളുകളുടെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും പ്രവൃത്തി ദിനങ്ങളിലും മാറ്റം വന്നിരുന്നു. ദുബൈയിൽ വെള്ളിയാഴ്ച ഉച്ചവരെയാണ്​ നിലവിൽ പ്രവൃത്തി ദിനം.

അതേസമയം, ഷാർജയിൽ ഇപ്പോഴും വെള്ളി മുതൽ ഞായർ വരെ മൂന്ന്​ ദിവസം അവധിയാണ്​.

Tags:    
News Summary - Free parking in Dubai now on Sundays

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.