ദുബൈ: ദുബൈ ഫ്യൂച്ചർ എക്സ്േപർട്ട് പ്രോഗ്രാമിെൻറ ബിരുദദാന ചടങ്ങിൽ അതിഥിയായി ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ദുബൈ സർക്കാറിെൻറ 13 വകുപ്പുകളിലെ 18 ജീവനക്കാർ ചേർന്ന് നിർമിച്ച പദ്ധതി ഹംദാൻ വിലയിരുത്തി.
ഞങ്ങളുടെ യഥാർഥ നിക്ഷേപം ജനങ്ങളാണെന്നും കൂടുതൽ ക്രിയാത്മകമായ പദ്ധതികൾ സ്വാഗതം ചെയ്യുന്നുവെന്നും ഹംദാൻ പറഞ്ഞു. കഴിവുള്ള മനസ്സുകൾ ശോഭനമായ ഭാവി സൃഷ്ടിക്കുന്നു.ഇത് നമ്മുടെ ദേശീയ തൊഴിൽ ശക്തിയെ ശാക്തീകരിക്കും. ജനങ്ങളുടെ നിശ്ചയദാർഢ്യമുപയോഗിച്ച് നേട്ടങ്ങൾ കൊയ്യുന്നത് തുടരുമെന്നും ഹംദാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.