യു.എ.ഇയിലെ ഗാലറികളില്‍ 100 ശതമാനം കാണികളെ അനുവദിക്കും

ദുബൈ: തീയറ്ററുകള്‍ക്ക് പിന്നാലെ യു.എ.ഇയിലെ ഫുട്ബാള്‍ സ്‌റ്റേഡിയങ്ങളിലും 100 ശതമാനം കാണികളെ അനുവദിക്കാന്‍ തീരുമാനം. യു.എ.ഇ ഫുട്ബാള്‍ അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.

പരിപാടികള്‍ പൂര്‍ണശേഷിയില്‍ നടത്താമെന്ന് ദേശീയ ദുരന്തനിവാരണ സമിതി അറിയിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ സാമൂഹിക അകലം പാലിച്ചായിരുന്നു കാണികളെ ഇരുത്തിയിരുന്നത്.

അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന യു.എ.ഇ പ്രോലീഗിലേക്ക് 12 വയസില്‍ താഴെയുള്ളവരെ അനുവദിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

വാക്‌സിനെടുത്തതിന്റെ തെളിവും അല്‍ഹുസ്ന്‍ ആപ്പിലെ ഗ്രീന്‍ സിഗ്‌നലും നിര്‍ബന്ധമാണ്. 96 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് നെഗറ്റീവ് ഫലവും ഹാജരാക്കണം.

Tags:    
News Summary - Galleries in the UAE will allow 100 percentage viewers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.