ജി.സി.സി കപ്പ് 2025ന്റെ പോസ്റ്റർ പ്രകാശനം എമ്പുരാൻ സിനിമയുടെ പ്രമോഷൻ വേദിയിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്,
ആന്റണി പെരുമ്പാവൂർ, പവർ ഗ്രൂപ് പ്രതിനിധി ഫിനാസ് അഹമ്മദ് എന്നിവർ ചേർന്ന്
നിർവഹിക്കുന്നു
ദുബൈ: പവർ ഗ്രൂപ് യു.എ.ഇയുടെ നേതൃത്വത്തിൽ ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റുമായി സഹകരിച്ച് ‘ജി.സി.സി കപ്പ് 2025’ എന്ന പേരിൽ ഫുട്ബാൾ ടൂർണമെന്റ് നടത്തും. ഏപ്രിൽ 10 മുതൽ 13 വരെ ദുബൈ പൊലീസ് ക്ലബ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. ‘സേ നോ ഡ്രഗ് യെസ് ടു ഗെയിം’ എന്ന മുദ്രാവാക്യം ഉയർത്തിയാണ് ജി.സി.സി തല ടൂർണമെന്റ് നടത്തുന്നത്.
പ്രമേയത്തിന്റെ ഔദ്യോഗിക പ്രകാശനം എമ്പുരാൻ സിനിമയുടെ പ്രമോഷൻ വേദിയിൽ മോഹൻലാൽ, പൃഥ്വിരാജ് സുകുമാരൻ, ഇന്ദ്രജിത് സുകുമാരൻ, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ, പവർ ഗ്രൂപ് പ്രതിനിധി ഫിനാസ് അഹമ്മദ് എന്നിവർ ചേർന്ന് നിർവഹിച്ചു.
ടൂർണമെന്റിൽ സൗദി അറേബ്യ, ഖത്തർ, ഒമാൻ, യു.എ.ഇ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ ക്ലബുകൾക്കുപുറമെ യൂറോപ്പിലെ മാൾട്ടയിൽ നിന്നുള്ള ടീമും പങ്കെടുക്കും. ഖിസൈസിലെ ദുബൈ ഗ്രാൻഡ് ഹോട്ടലിൽ നടന്ന ടീം മാനേജർമാരുടെയും സംഘാടകരുടെയും യോഗത്തിൽ ബ്ലൂ ആരോസ് മാനേജിങ് ഡയറക്ടർ രാജേഷ് മേനോൻ ടൂർണമെന്റ് വിഡിയോ പുറത്തിറക്കി. ഫോർച്യൂൺ പ്ലാസ ഹോട്ടൽ മാനേജർ വിനയ് ഫിക്സ്ചർ പ്രഖ്യാപിച്ചു. ടൂർണമെന്റ് കോഓഡിനേറ്റർ ഷബീർ മണ്ണാറിൽ, ഷബീർ കേച്ചേരി എന്നിവർ ടൂർണമെന്റ് സംബന്ധിച്ച കാര്യങ്ങൾ വിശദീകരിച്ചു. ഷമീർ വൾവക്കാട് നേതൃത്വം നൽകി.
ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റുമായി സഹകരിച്ചുകൊണ്ട് വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിവരുന്നതായി ടൂർണമെന്റ് കൺവീനർ ഫിനാസ് എസ്പിസി കോഓഡിനേറ്റർമാരായ അബ്ദുൽ ലത്തീഫ് ആലൂർ, ദിലീപ് കക്കാട്ട്, അസ്ലം ചിറക്കൽപടി, ഹസ്സൻ പട്ടാമ്പി, ബഷീർ കാട്ടൂർ, അബ്ദുൽ നാസർ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.