ദുബൈ: ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി സഅബീൽ പാർക്കിൽ സംഘടിപ്പിച്ച സൗഹൃദ സംഗമം ശ്രദ്ധേയമായി. ജി.സി.സി കെ.എം.സി.സി ചൗക്കി മേഖല കമ്മിറ്റി പ്രസിഡന്റ് സത്താർ ചൗക്കിയുടെ അധ്യക്ഷതയിൽ ചേർന്ന പരിപാടി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.എ. ജലീൽ ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല സെക്രട്ടറി സിദ്ദീഖ് ചൗക്കി ആശംസ അറിയിച്ചു. തുടർന്ന് കുടുംബിനികൾക്കും കുട്ടികൾക്കുമായി വിവിധ തരം മത്സരങ്ങൾ സംഘടിപ്പിച്ചു. എ.എ. ജലീലിനുള്ള ഉപഹാരം പ്രസിഡന്റ് സത്താർ ചൗക്കി കൈമാറി.
ഓൺലൈൻ ബാങ്ക് വിളി മത്സരത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഹസൻ, രണ്ടാം സ്ഥാനം നേടിയ ഗഫൂർ കൊട്ടാകുന്ന് എന്നിവർക്കുള്ള സമ്മാനം ചടങ്ങിൽ കൈമാറി. ഓൺലൈൻ ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം കിട്ടിയ നസീർ ഐവക്കും മത്സരത്തിൽ പോയന്റ് നിലയിൽ ഒന്നാം സ്ഥാനം ലഭിച്ച സലീം കടപ്പുറം ടീമിനും രണ്ടാം സ്ഥാനം ലഭിച്ച നസീർ ഐവ ടീമിനും ട്രോഫി നൽകി.
മത്സരം നിയന്ത്രിച്ച തഹിഷി മൂപ്പ, സാബിത്ത് ചൗക്കി , സഹീർ അർജാൽ ജംഷി മൂപ്പ, മജീദ് അർജാൽ, റാസിക്, നിസാം ചൗക്കി, മുഹമ്മദ് കുഞ്ഞി എം.വി എന്നിവരെ കമ്മിറ്റി അഭിനന്ദിച്ചു. സകീർ അർജാൽ, നിസാർ കല്ലങ്കൈ, ഖലീൽ എം.വി, ഹമീദ് ചൗക്കി, സലിം കടപ്പുറം, ഹനീഫ് ഷാർജ, അബ്ദുറഹ്മാൻ തോട്ടിൽ, കുഞ്ഞാമു കിഴൂർ എന്നിവർ ആശംസ നേർന്നു.
മീറ്റിൽ മെഗാ ഡ്രോ സമ്മാനം റാസിഖ് കുന്നിൽ കരസ്ഥമാക്കി. ജി.സി.സി കെ.എം.സി.സി ജനറൽ സെക്രട്ടറി സാബിത് ചൗക്കി സ്വാഗതവും ട്രഷറർ നസീർ ഐവ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.