ദുബൈ: ഐ.പി.എല്ലിന് കോപ്പുകൂട്ടുേമ്പാൾ ടീമുകളുടെ ഏറ്റവും വലിയ ആശങ്ക കോവിഡായിരുന്നു. ടൂർണമെൻറിന് തൊട്ടുമുമ്പ് ചെന്നൈ സംഘത്തിലെ ചിലർക്ക് കോവിഡ് ബാധിച്ചെന്ന വാർത്ത എത്തിയതോടെ ഐ.പി.എൽ നടക്കുമോ എന്ന സംശയം പോലുമുണ്ടായി. എന്നാൽ, ആശങ്കകളും സംശയങ്ങളുമെല്ലാം അസ്ഥാനത്താക്കി ഐ.പി.എൽ മനോഹരമായി നടന്നപ്പോൾ അതിന് പിന്നിൽ പ്രവർത്തിച്ച വലിയൊരു സൈന്യമുണ്ട്, ആരോഗ്യ പ്രവർത്തകർ. സുരക്ഷിത ടൂർണമെൻറിനൊടുവിൽ ടീമുകൾ മടങ്ങുേമ്പാൾ ഇവരെ ആദരിക്കാനും സമ്മാനിക്കാനും മറന്നിട്ടില്ല.
രണ്ടര മാസത്തിലേറെയായി ഐ.പിഎലിനു ബയോബബ്ൾ ഒരുക്കാൻ പ്രയത്നിച്ച ആരോഗ്യപ്രവർത്തകരെയാണ് ടീമംഗങ്ങൾ പ്രത്യേക സമ്മാനം നൽകി ആദരിച്ചത്. കളിക്കാരുടെ കോവിഡ് സാമ്പ്ൾ ശേഖരിക്കാനായി എത്തിയ വി.പി.എസ് ഹെൽത്ത്കെയറിലെ ആരോഗ്യപ്രവർത്തകർക്കാണ് ടീമുകൾ സമ്മാനം നൽകിയത്.
ഡൽഹി കാപിറ്റൽസ് ടീമംഗങ്ങളുടെ സാമ്പ്ൾ ശേഖരിക്കാൻ എത്തിയ മലയാളി നഴ്സ് സാമിനി കെ. ശശിക്കും മെഡിക്കൽ സംഘാംഗം ഫവാസ് കൈമളെക്കും അപ്രതീക്ഷിതമായാണ് ശിഖിർ ധവാൻ ഇവരുടെ പേരുകൾ പതിപ്പിച്ച ടീം ജഴ്സികൾ സമ്മാനിച്ചത്. മുഴുവൻ ടീമംഗങ്ങളും കോച്ച് റിക്കി പോണ്ടിങ്ങും ഇവർക്കൊപ്പം ഫോട്ടോക്കും പോസ് ചെയ്തു. പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിൽനിന്ന് പ്രത്യേക സമ്മാനം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കോട്ടയം സ്വദേശിനിയായ സാമിനി പറഞ്ഞു. ചെന്നൈ സൂപ്പർ കിങ്സ് ടീമിെൻറ മെഡിക്കൽ സംഘത്തിൽ പ്രവർത്തിച്ച മലയാളിയായ സുജിത്ത് നായരും റിച്ച്വി ആലയും സമ്മാനം ഏറ്റുവാങ്ങി. മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിെൻറ ഉടമസ്ഥതയിലുള്ള വി.പി.എസ് ഹെൽത്ത്കെയറാണ് ടൂർണമെൻറിെൻറ ഔദ്യോഗിക കോവിഡ് പരിശോധന ഏജൻസിയും ആരോഗ്യ പങ്കാളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.