ദുബൈ: സർക്കാർ ഉദ്യോഗസ്ഥരുടെയും ധനകാര്യസ്ഥാപന മേധാവികളുടെയും പേര് അനധികൃതമായി ഉപയോഗിച്ച് നടത്തുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ ജാഗ്രത പുലർത്തണമെന്ന് ദുബൈ ഫിനാൻഷ്യൽ സർവീസ് അതോറിറ്റി (ഡി.എഫ്.എസ്.എ.) മുന്നറിയിപ്പ് നൽകി. 15.5 മില്ല്യൺ ഡോളർ സമ്മാനം കിട്ടിയെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പിന് തുടക്കമിടുക. ദി ഒഫീഷ്യൽ പോർട്ടൽ ഒാഫ് യു.എ.ഇ. ഗവൺമെൻറ് എന്ന പേരിൽ തയാറാക്കിയ കത്താണ് ഇതിന് ഉപയോഗിക്കുക. പണം ലഭിക്കണമെങ്കിൽ 54250 ഡോളർ അടക്കണമെന്നും ഇത് ഫെഡറൽ ഗവൺെമൻറിനുള്ളതാണെന്നും അറിയിക്കും.
ഡി.എഫ്.എസ്.എ. ചെയർമാെൻറ പേരിെൻറ സ്പെല്ലിങ് മാറ്റിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഇത്തരം വാഗ്ദാനങ്ങൾ വിശ്വസിക്കരുതെന്നും അധികൃതർ ആവശ്യപ്പെട്ടു. ഡി.എഫ്.എസ്.എയുടെ വെബ് സൈറ്റിൽ ഇത്തരം തട്ടിപ്പുകളെക്കുറിച്ചും അവ നേരിടേണ്ട രീതിയും വ്യക്തമാക്കിയിട്ടുണ്ട്. ദുബൈ ഇൻറർനാഷ്ണൽ ഫിനാൻഷ്യൽ സെൻറർ (ഡി.െഎ.എഫ്്സി), ഡി.എഫ്.എസ്.എ. എന്നിവയും ഡി.എഫ്.എസ്.എയുടെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും പുറപ്പെടുവിച്ചെതന്ന പേരിൽ കത്തുകളും മറ്റും ലഭിക്കുകയാണെങ്കിൽ ഡി.എഫ്.എസ്.എയുടെ വെബ്സൈറ്റിൽ പരാതി നൽകണമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.