ഐസക് ജോൺ പട്ടാണിപറമ്പിൽ 

മലയാളി മാധ്യമപ്രവർത്തകന്​ ഗോൾഡൻ വിസ

ദുബൈ: മാധ്യമപ്രവർത്തകനും ഖലീജ് ടൈംസ് എഡിറ്റോറിയൽ ഡയറക്ടറുമായ ഐസക് ജോൺ പട്ടാണിപറമ്പിലിന് യു.എ.ഇ സർക്കാറി​െൻറ ഗോൾഡൻ വിസ.

ആദ്യമായാണ്​ മലയാളിയായ മാധ്യമപ്രവർത്തകന്​ ഗോൾഡൻ വിസ ലഭിക്കുന്നത്​. കായംകുളം സ്വദേശിയായ അദ്ദേഹം നാലു പതിറ്റാണ്ടായി പത്ര മാധ്യമരംഗത്ത് പ്രവർത്തിക്കുന്നു.

ഗോൾഡൻ വിസക്ക് അർഹതയുള്ള മാധ്യമപ്രവർത്തകരുടെ ആദ്യപട്ടികയിലാണ് ഐസക് ജോൺ ഇടംപിടിച്ചത്. നിരവധി സംഘടനകളുടെ സ്ഥാപകനും ഭാരവാഹിയുമാണ്​. ഭാര്യ എസ്താർ ഐസക്. മക്കൾ: ധന്യാ ജയസൺ, ദിപിൻ ഐസക്.

Tags:    
News Summary - Golden visa for Malayalee journalist

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.