ദുബൈ: 10 വർഷത്തെ യു.എ.ഇ ഗോൾഡൻ വിസ നേടുന്നതിനുള്ള പ്രക്രിയ സുഗമമാക്കുന്നതിന് അനുവദിക്കുന്ന ആറുമാസത്തെ എൻട്രി പെർമിറ്റിന്റെ ഫീസ് അധികൃതർ പുതുക്കി. ഫെഡറൽ അതോറിറ്റി ഫോർ ഐഡൻറിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട്സ് സെക്യൂരിറ്റി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.
വിവിധ ചാർജുകൾ ഉൾപ്പെടെ പുതിയ ഫീസ് 1,250 ദിർഹമാണ്. പെർമിറ്റ് അനുവദിക്കുന്നതിന് 1000 ദിർഹം, അപേക്ഷക്ക് 100 ദിർഹം, സ്മാർട്ട് സേവനങ്ങൾക്ക് 100 ദിർഹം, ഇ-സേവനങ്ങൾക്ക് 28 ദിർഹം, ഫെഡറൽ അതോറിറ്റി ഫീസിന് 22 ദിർഹം എന്നിങ്ങനെ എല്ലാ ചാർജുകളും ഇതിൽ ഉൾപ്പെടും.
ഗോൾഡൻ വിസ നടപടിക്രമങ്ങൾക്കായി എൻട്രി പെർമിറ്റിന് അപേക്ഷിക്കുന്ന ഉപഭോക്താക്കൾ സ്പോൺസർ ചെയ്ത വ്യക്തിയുടെ പാസ്പോർട്ട്, കളർ ഫോട്ടോ, ഗോൾഡൻ വിസക്കുള്ള യോഗ്യതയുടെ തെളിവ് എന്നിവ ഉൾപ്പെടെ വിവിധ രേഖകൾ നൽകണം.
അപേക്ഷ അപൂർണമാണെങ്കിൽ എൻട്രി പെർമിറ്റിനുള്ള അപേക്ഷകൾ 30 ദിവസത്തിന് ശേഷം നിരസിക്കപ്പെടുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു. അപേക്ഷ നിരസിക്കപ്പെട്ടാൽ, ഇഷ്യൂ ഫീസും സാമ്പത്തിക ഗാരന്റികളും മാത്രമേ റീഫണ്ട് ചെയ്യുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.