അബൂദബിയിലെ അൽ റസീൻ ഹെൽത്ത് ക്വാറൻറീൻ സെൻറർ

അബൂദബിയിലെത്തുന്നവർക്ക്​ സർക്കാർ വക സൗജന്യ ക്വാറൻറീൻ

അബൂദബി: വിദേശത്തുനിന്ന്​ അബൂദബിയിലെത്തുന്നവർക്ക്​ സർക്കാർ നൽകുന്നത്​ സകല സൗകര്യങ്ങളോടെയുമുള്ള സൗജന്യ ക്വാറൻറീൻ. അബൂദബി വിസയിലെത്തുന്നവർക്ക് 14 ദിവസത്തെ ഇൻസ്​റ്റിറ്റ്യൂഷനൽ ക്വാറൻറീൻ നിർബന്ധമാക്കിയ സാഹചര്യത്തിലാണ്​ സർക്കാർ തന്നെ സൗജന്യ സേവനം ഒരുക്കിയത്​. അൽ റസീൻ ക്വാറൻറീൻ കോംപ്ലക്‌സാണ് ഏറ്റവുമധികം ആളുകളെ പാർപ്പിക്കാവുന്ന കേന്ദ്രം. അതേസമയം, കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങാം.

വിവിധ രാജ്യങ്ങളിൽനിന്ന് അവധി കഴിഞ്ഞ്​ റെസിഡൻഷ്യൽ വിസയിലും സന്ദർശക വിസയിലുമെത്തുന്നവരെയാണ്​ ഇവിടേക്ക്​ മാറ്റുന്നത്​.ദിവസവും മൂന്നുനേരം ഭക്ഷണം, ഇൻറർനെറ്റ് സൗകര്യങ്ങൾ ഉൾപ്പെടെ ആവശ്യമായ എല്ലാ സേവനങ്ങളും ഇവിടെ സൗജന്യമായി ലഭ്യമാണ്. അതേസമയം, ദുബൈ എമിറേറ്റിൽ എത്തുന്നവർക്ക്​ ഒരു ദിവസം മാത്രം ക്വാറൻറീനിൽ കഴിഞ്ഞാൽ മതി. പരിശോധനഫലം ​െനഗറ്റിവായാൽ അടുത്ത ദിവസം മുതൽ പുറത്തിറങ്ങാം.

അബൂദബി സർക്കാർ നിയന്ത്രണത്തിലുള്ള ക്വാറൻറീൻ സെൻററുകളിൽ മെഡിക്കൽ സ്​റ്റാഫ്, അഡ്മിനിസ്‌ട്രേറ്റർമാർ, സുരക്ഷ ഉദ്യോഗസ്ഥർ എന്നിവരുടെ സേവനവും ഉറപ്പാക്കുന്നു.അബൂദബി വിസയിലുള്ളവർ മറ്റു എമിറേറ്റുകളിൽ എത്തിയാലും അബൂദബിയിലെ കേന്ദ്രങ്ങളിൽ 14 ദിവസത്തെ ക്വാറൻറീൻ പൂർത്തിയാക്കണം. ഗാന്തൂത്ത് അതിർത്തിയിലെ പരിശോധനകൾക്കു ശേഷമാണ് റോഡുമാർഗം മറ്റ്​ എമിറേറ്റുകളിൽ നിന്നെത്തുന്നവരെ സർക്കാറിനു കീഴിലുള്ള ക്വാറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റുക. കുടുംബങ്ങൾക്ക് നാലു ദിവസം കഴിഞ്ഞ് നെഗറ്റിവ് ഫലം ലഭിച്ചാൽ വീടുകളിലേക്ക്​ മടങ്ങാം. എന്നാൽ, വീട്ടിലും ക്വാറൻറീനിൽ തുടരണം. നാട്ടിൽ നിന്നെത്തുന്ന ഭാര്യ സർക്കാർ ക്വാറൻറീൻ കേന്ദ്രത്തിൽ നാലുദിവസം പൂർത്തിയാക്കിയാൽ ഭർത്താവി​െൻറ അനുവാദത്തോടെ വീടുകളിലേക്ക് താമസം മാറ്റാം.

എന്നാൽ, വീട്ടിലെത്തുന്ന ദിവസം മുതൽ ഭർത്താവും 14 ദിവസം നിർബന്ധിത ഹോം ക്വാറൻറീനിൽ കഴിയണം. വ്യവസ്ഥ ലംഘിച്ചാൽ 50,000 ദിർഹം വരെ പിഴ ചുമത്തും. നാട്ടിൽനിന്ന് അബൂദബിയിലേക്ക് വരുന്നവർക്ക് വിമാനത്താവളത്തിൽ പി.സി.ആർ പരിശോധനയും നിർബന്ധമാണ്.ദുബൈ ഉൾപ്പെടെ മറ്റു എമിറേറ്റുകളിൽ നിന്നെത്തുന്നവർ കോവിഡ് പരിശോധന പൂർത്തിയാക്കി ഗാന്തൂത്ത് അതിർത്തി കടന്ന് അബൂദബിയിലെത്തി ആറു ദിവസത്തിലധികം താമസിക്കുന്നുണ്ടെങ്കിൽ പി.സി.ആർ പരിശോധന നടത്തണം.

ആറു ദിവസത്തിനുള്ളിൽ മടങ്ങുന്നവർക്ക് ഈ നിബന്ധന ബാധകമല്ല. കോവിഡ് വാക്‌സിൻ മൂന്നാംഘട്ട പരീക്ഷണത്തിനു തയാറാകുന്നവർക്ക് ഈ നിബന്ധനകളിൽ നിന്നെല്ലാം ഒഴിവ് ലഭിക്കും. റോഡുമാർഗം അബൂദബിയിലേക്കു വരുന്ന മറ്റു എമിറേറ്റുകളിൽ നിന്നുള്ളവർക്ക് 48 മണിക്കൂറിനകം പി.സി.ആർ, ഡി.പി.ഐ പരിശോധന നടത്തിയ നെഗറ്റിവ് ഫലം ആവശ്യമാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.