അബൂദബി: ഖത്തറും ഭീകരവാദത്തെച്ചൊല്ലി ബന്ധം വിച്ചേദിച്ച യു.എ.ഇ ഉൾപ്പെടെയുളള നാലു രാജ്യങ്ങളും തമ്മിലെ അകൽച്ച ശക്തമാവുകയാണെന്ന് യു.എ.ഇ വിദേശകാര്യ സഹമന്ത്രി ഡോ. അൻവർ ബി ൻ മുഹമ്മദ് ഗർഗാശ്. മുന്നിലുള്ള എല്ലാ തെളിവുകളും ഇൗ വിടവ് വ്യക്തമാക്കുന്നുണ്ടെന്ന് ഖത്തർ വിഷയത്തിൽ മുഖ്യമായി ഇടപെടുന്ന നേതാക്കളിൽ ഒരാളായ ഡോ. ഗർഗാശ് ട്വിറ്ററിൽ കുറിച്ചു.
ഖത്തർ തങ്ങളുടെ പരമാധികാരത്തെക്കുറിച്ച് വാചാലമാവുന്നുണ്ട്. എന്നാൽ ഇൗ നാലു രാജ്യങ്ങളും ഭീകരവാദത്തെ ഒറ്റപ്പെടുത്തുന്നതും പരമാധികാരം ഉപയോഗിച്ചാണ്. ഇൗ നാലു രാജ്യങ്ങൾക്കും തങ്ങളെ സംരക്ഷിക്കാൻ എല്ലാവിധ അവകാശവുമുണ്ട്. അതിർത്തികൾ അടച്ചിട്ട് സ്ഥിരത സംരക്ഷിക്കേണ്ടതുണ്ട്. ഖത്തർ നിലപാട് മാറാതെ വിഷയത്തിൽ ഒരു രാഷ്ട്രീയ പരിഹാരം സാധ്യമല്ല. അതിനു സാഹചര്യമൊരുങ്ങാത്തിടത്തോളം ബന്ധത്തിൽ മാറ്റം വരുത്തുന്നതു സംബന്ധിച്ച് തങ്ങൾക്ക് തീരുമാനമെടുക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.
തെൻറ മുൻ ട്വീറ്റുകളിൽ ഖത്തറിനെ സഹോദരൻ എന്ന് വിശേഷിപ്പിച്ചിരുന്ന മന്ത്രി ഇക്കുറി ആശയക്കുഴപ്പമുണ്ടാക്കുകയും ആശയക്കുഴപ്പത്തിലാവുകയും ചെയ്ത അയൽക്കാരൻ എന്നാണ് സൂചിപ്പിച്ചത്. തങ്ങളുടെ നടപടികളിൽ പുനപരിശോധന വേണമെന്ന് ആശയക്കുഴപ്പക്കാരായ അയൽക്കാരന് തോന്നുന്നേയില്ല. തങ്ങൾക്ക് ചുറ്റുമുള്ളവരെക്കുറിച്ചുള്ള വിശ്വാസത്തിനും ചുറ്റുപാടിലെ സംഭവവികാസങ്ങൾക്ക് അനുസൃതമായും എല്ലാ രാജ്യങ്ങളും തങ്ങളുടെ ദേശീയ താൽപര്യം മുൻനിർത്തി പരമാധികാരം വിനിയോഗിക്കും. വിശ്വാസ നഷ്ടത്തിെൻറയും ഭിന്നതയുടെയും വെളിച്ചത്തിൽ ഏറ്റവും മികച്ച നീക്കം ഇതാവുമെന്നും ഖത്തറുമായി ബന്ധം പൂർണമായി ഒഴിവാക്കുന്നതിനെ സൂചിപ്പിച്ച് മന്ത്രി പറഞ്ഞു. ഇത്തരത്തിൽ വേർപിരിയുന്നതു കൊണ്ട് േപാരായ്മകളുണ്ടാവുമെങ്കിലും തങ്ങൾക്ക് വ്യക്തതയും സുതാര്യതയും ഉറപ്പാക്കാനാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.