ദുബൈ: പശ്ചിമേഷ്യയിലെ ഏറ്റവും വലിയ ഇൻഫർമേഷൻ ടെക്നോളജി പ്രദർശനമായ ജൈടെക്സിെൻറ 41ാമത് എഡിഷന് ദുബൈ വേൾഡ് ട്രേഡ് സെൻററിൽ ഉജ്ജ്വല തുടക്കം. ലോകത്തിലെ 140 രാജ്യങ്ങളിൽനിന്നായി നാലായിരത്തിലേറെ സാങ്കേതികവിദ്യ മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനികൾ പ്രദർശനം ഒരുക്കിയിട്ടുണ്ട്. ലോകത്തെ പ്രമുഖ ഐ.ടി കമ്പനികളും സ്റ്റാർട്ടപ്പുകളും ഏറ്റവും പുതിയ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കുന്ന മേള വ്യാഴാഴ്ച വരെ നീണ്ടുനിൽക്കും. നിരവധി നൂതന ആശയങ്ങളും ഉപകരണങ്ങളും പ്രദർശനത്തിനുണ്ട്. വ്യത്യസ്ത വിഷങ്ങളിലുള്ള കോൺഫറൻസുകളും വർക്ഷോപ്പുകളും വിവിധ വേദികളിലായി അരങ്ങേറുന്നുമുണ്ട്. പ്രദർശനത്തിെൻറ ആദ്യദിനം രാവിലെ മുതൽ നിരവധി സന്ദർശകരാണ് മേളക്കെത്തിയത്. ആർട്ടിഫിഷൽ ഇൻറലിജൻസ്, 5ജി സാങ്കേതികവിദ്യ, ക്ലൗഡ്, ബ്ലോക് ചെയിൻ, ബിഗ്ഡാറ്റ, ക്വാണ്ടം കമ്പ്യൂട്ടിങ്, റോബോട്ടിക്സ് തുടങ്ങിയ വികസിച്ചുവരുന്ന സാങ്കേതിക മേഖലയിലെ പുത്തനുപകരണങ്ങളാണ് സന്ദർശകരെ കൂടുതലായി ആകർഷിക്കുന്നത്. കമ്പ്യൂട്ടർ, മൊബൈൽ അടക്കമുള്ള ഉപകരണങ്ങളുടെ ഏറ്റവും പുതിയ മോഡലുകളും പ്രദർശനത്തിലുണ്ട്. ഇത്തിസാലാത്ത്, വാവെ, എറിക്സൺ, ഹണിവെൽ, ഡെൽ, കാസ്പറസ്കി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്ക് മേളയിൽ സ്റ്റാളുകളുണ്ട്. ഗതാഗതം, ആരോഗപരിപാലനം, പൊലീസിങ്, ഭക്ഷണം, സുരക്ഷാസംവിധാനങ്ങൾ, ബാങ്കിങ് തുടങ്ങി ജീവിതത്തിെൻറ സകല മേഖലകളിലും വരാനിരിക്കുന്ന സാേങ്കതികവിദ്യകളാണ് ജൈടെക്സ് പ്രദർശനത്തിലുള്ളത്. ദുബൈ പൊലീസ്, ആർ.ടി.എ, ദുബൈ മുനിസിപ്പാലിറ്റി, വിവിധ എമിറേറ്റുകളിലെ സർക്കാർ ഡിപ്പാർട്ട്മെൻറുകൾ എന്നിവയുടെ പവലിയനുകളും പ്രദർശനങ്ങളും മേളയുടെ ഭാഗമായിട്ടുണ്ട്. ജൈടെക്സ് ഗ്ലോബൽ, എ.ഐ എവ്രിതിങ്, ജൈടെക്സ് ഫ്യൂചർ സ്റ്റാർസ്, ഫ്യൂചർ ബ്ലോക്ചെയിൻ സമ്മിറ്റ്, ഫിൻടെക് സർജ്, മാർക്കറ്റിങ് മാനിയ തുടങ്ങിയ ആറ് പരിപാടികളിലായി വിവിധ വിദഗ്ധർ സദസ്സുമായി സംവദിക്കുന്നുണ്ട്. ജൈടെക്സ് ഫ്യൂചർ സ്റ്റാർസ് പരിപാടിയിൽ ലോകത്തിെൻറ വ്യത്യസ്ത ഭാഗങ്ങളിലനിന്നുള്ള 700ലേറെ സ്റ്റാർട്ടപ്പുകൾ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.