ദുബൈ: ഹജ്ജ്, ഉംറ എന്നിവയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ബിസിനസ് സ്ഥാപനങ്ങളെ ലൈസൻസ് പുതുക്കൽ ഫീസിൽനിന്ന് ഒഴിവാക്കാൻ യു.എ.ഇ മന്ത്രിസഭ യോഗം തീരുമാനിച്ചു. ഇൗവർഷം മാർച്ച് മുതൽ ഡിസംബർവരെയുള്ള കാലയളവിലാണ് ആനുകൂല്യം.
കോവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് സ്ഥാപനങ്ങളെ സഹായിക്കുന്നതിെൻറ ഭാഗമായാണ് തീരുമാനം. ഇൗ സ്ഥാപനങ്ങളുടെ ലൈസൻസ് കാലാവധി അവസാനിച്ചാൽ സൗജന്യമായി ഡിസംബർ 31വരെ നീട്ടി നൽകും. ഫെഡറൽ ടാക്സ് അതോറിറ്റിയുടെ ഡയറക്ടർ ബോർഡ് പുനഃക്രമീകരിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.