മനസിലെ മാലിന്യങ്ങളെല്ലാം നീങ്ങി മനുഷ്യരുടെ പുഞ്ചിരിയിൽ നിന്ന് സുഗന്ധം പൊഴിയുന്ന കാലമാണിത്. അതിനൊപ്പം ശരീരവും ജീവിത പരിസരങ്ങളും മാലിന്യത്തിൽ നിന്നും ദുർഗന്ധത്തിൽ നിന്നും മുക്തമാവാൻ ഒാരോരുത്തരും ശ്രദ്ധിക്കണം. വ്യക്തിശുചിത്വം അത്രമേൽ പ്രാധാന്യമേറിയതാണ്. കുളി കഴിഞ്ഞ് ശരീരത്തിൽ നിന്ന് വെള്ളം പൂർണമായി തുടച്ചു കളയുന്നത് ശീലമാക്കണം. അല്ലാത്ത പക്ഷം അണുബാധക്കും ദുർഗന്ധത്തിനും വഴിവെക്കും.
നമസ്കാരത്തിന് അംഗശുദ്ധി വരുത്തിയ ശേഷം കാൽ വിരലുകൾക്കിടയിൽ വെള്ളം തങ്ങി നിൽക്കുന്നതും സമാന പ്രശ്നമുണ്ടാക്കും. നനഞ്ഞതും ദുർഗന്ധമുള്ളതുമായ സോക്സ്ധരിച്ച് പള്ളിയിൽ നമസ്കരിക്കുന്നത് മറ്റുള്ളവരെ പീഡിപ്പിക്കലാണ്. മണിക്കൂറുകളോളം ആഹാരം കഴിക്കാത്തതിനാൽ വായ്നാറ്റവും സ്വാഭാവികം. നോമ്പു തുറന്ന ശേഷമുള്ള ഇടവേളയിൽ ഉപ്പിട്ട ചൂടുവെള്ളം കൊണ്ട് വായ് കുലുക്കുഴിഞ്ഞാൽ വായ്നാറ്റം, തൊണ്ടയിലെ അണുബാധ എന്നിവയും മാറിക്കിട്ടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.