ദുബൈ: വാരാന്ത്യ അവധിയിൽ മാറ്റം വന്നതോടെ ദുബൈ അൽ മക്തൂം പാലത്തിൽ ഞായറാഴ്ചകളിൽ സാലിക് ടോൾ ഫീസ് ഈടാക്കില്ലെന്ന് ആർ.ടി.എ അറിയിച്ചു. അതേസമയം, വെള്ളിയാഴ്ചകളിൽ പാലം കടന്നുപോകുന്നവരിൽ നിന്ന് സാലിക് ഈടാക്കും. ഫ്ലോട്ടിങ് ബ്രിഡ്ജ് അടച്ചിടുന്ന സമയത്താണ് ടോളില്ലാതെ യാത്ര ചെയ്യാൻ കഴിയുക. ഫ്ലോട്ടിങ് ബ്രിഡ്ജ് അടക്കുന്ന സമയവും പുനർ നിർണയിച്ചിട്ടുണ്ട്. തിങ്കൾ മുതൽ വെള്ളിവരെ രാത്രി പത്ത് മുതൽ പുലർച്ച ആറ് വരെയാണ് പാലം അടക്കുക. ശനിയാഴ്ച രാത്രി പത്തിന് അടക്കുന്ന പാലം തിങ്കളാഴ്ച പുലർച്ച ആറിനാണ് തുറക്കുന്നത്. നേരത്തെ വ്യാഴാഴ്ച രാത്രി മുതൽ ശനിയാഴ്ച പുലർച്ച വരെയായിരുന്നു പാലം അടച്ചിരുന്നത്. ഓട്ടോമാറ്റിക്കായി ടോൾ ഈടാക്കുന്ന സംവിധാനമാണ് സാലിക്. ഓരോ തവണ വാഹനം ഇതുവഴി കടന്നുപോകുമ്പോഴും നാല് ദിർഹം വീതം ഈടാക്കും. മക്തൂം പാലം ഒഴികെയുള്ള എല്ല സാലിക് ഗേറ്റുകളിലും എല്ലാ ദിവസവും ടോൾ ഈടാക്കും. അതേസമയം, വെള്ളിയാഴ്ചകളിലെ സൗജന്യ പാർക്കിങ് പഴയ നിലയിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.