അബൂദബിയിലെ ഹൂതി ആക്രമണം; മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

അബൂദബി: അബൂദബി ഇന്‍ഡസ്ട്രിയല്‍ ഏരിയ മുസഫ ഐകാഡില്‍ ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തില്‍ മരിച്ച രണ്ട് ഇന്ത്യക്കാരെയും തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു. എന്നാൽ, ഇവരുടെ പേര്​ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

മരിച്ചവരുടെ ബന്ധുക്കളുമായി ബന്ധപ്പെട്ടുവരികയാണെന്നും മൃതദേഹം നാട്ടിലെത്തിക്കുമെന്നും എംബസി അറിയിച്ചു. ഇതിനായി അബൂദബി നാഷനല്‍ ഓയില്‍ കമ്പനി അധികൃതരുമായി ചര്‍ച്ച ചെയ്തുവരികയാണ്. പരിക്കേറ്റ ആറ്​ പേരിൽ രണ്ട്​ ഇന്ത്യക്കാരുണ്ട്​. നിസാര പരിക്കേറ്റ ഇവരെ ഇന്നലെ തന്നെ ആശുപത്രിയിൽ നിന്ന്​ ഡിസ്​ചാർജ്​ ചെയ്തു.

രണ്ട് ഇന്ത്യക്കാരും ഒരു പാക്കിസ്താനിയുമാണ്​ മരിച്ചത്​. ഇന്ധനവും പ്രകൃതിവാതകവും നിറയ്ക്കാനെത്തിയ ടാങ്കര്‍ ജീവനക്കാരാണിവര്‍. ഇന്നലെ അബൂദബി പെട്രോളിയം സംഭരണ കേന്ദ്രത്തിനു സമീപവും എയര്‍പോര്‍ട്ട് നിര്‍മാണ മേഖലയിലുമാണ് ആക്രമണം ഉണ്ടായത്.

Tags:    
News Summary - Houthi attack in Abu Dhabi; The embassy said it had identified the dead Indians

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.