ദുബൈ: ആസാ ഗ്രൂപ് തൊഴിലാളികൾക്കായി ലേബർ ക്യാമ്പുകളിൽ ഇഫ്താർ സംഗമം ഒരുക്കി. ദുബൈ വർസാൻ ക്യാമ്പ്, അജ്മാൻ ആസ ക്യാമ്പ്, ജബൽ അലിയിലെ രണ്ടു ലേബർ ക്യാമ്പുകൾ എന്നിവിടങ്ങളിലായി മൂന്ന് ദിവസങ്ങളിലാണ് ഇഫ്താർ ഒരുക്കിയത്. എല്ലാ സംഗമങ്ങളിലും ടി.എൻ. പ്രതാപൻ എം.പി മുഖ്യാതിഥിയായി പങ്കെടുത്ത് തൊഴിലാളികളുമായി സംവദിച്ചു.
പന്ത്രണ്ടിലേറെ രാജ്യക്കാരായ തൊഴിലാളികളും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരും പങ്കെടുത്ത ഇഫ്താറുകൾ മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചതെന്ന് എം.പി പറഞ്ഞു.
കുട്ടിക്കാലം മുതലുള്ള തന്റെ നോമ്പനുഭവങ്ങളും എം.പി സദസ്സുമായി പങ്കുവെച്ചു. അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി റമദാൻ സന്ദേശം നൽകി സംസാരിച്ചു. മത സൗഹാർദത്തിലും സഹിഷ്ണുതയിലും ഊന്നിയുള്ള വിശ്വാസപ്രമാണങ്ങളാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വർഷങ്ങളായി തുടർന്ന് വന്നിരുന്ന ഇഫ്താർ സംഗമങ്ങൾ കോവിഡിന് ശേഷം പുനഃസംഘടിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ആസാ ഗ്രൂപ് എം.ഡി സി.പി. സാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.