ഫുജൈറ തുറമുഖത്ത് ഇന്ധന വിൽപനയിൽ വർധന

ഫുജൈറ: ഫുജൈറ തുറമുഖം വഴിയുള്ള കപ്പല്‍ ഇന്ധന വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഫെബ്രുവരിയിൽ 10.7 ശതമാനം വർധിച്ചു. തുടർച്ചയായി രണ്ടാമത്തെ മാസമാണ് ഫുജൈറയില്‍ നിന്നുള്ള കപ്പൽ ഇന്ധന വിൽപനയിൽ വർധന രേഖപ്പെടുത്തുന്നത്.ചെങ്കടൽ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഇന്ധനം നിറക്കുന്നതിനുള്ള ആഗോള ആവശ്യം വർധിച്ച പശ്ചാത്തലത്തിലാണ് വിൽപനയിൽ വളർച്ചയുണ്ടായത്.

ഫുജൈറ പെട്രോളിയം ഇൻഡസ്ട്രിയൽ സോൺ (എഫ്​.യു.​ഇസെഡ്​) പുറത്തുവിട്ട കണക്കുകൾ ഫെബ്രുവരിയിലെ വിൽപന 633,436 ക്യുബിക് മീറ്ററാണ് (ഏകദേശം 6,27,000 ടൺ). സമീപ വർഷങ്ങളിൽ വിൽപനയില്‍ കുറവുണ്ടായെങ്കിലും 2023ൽ ലോകത്തിലെ മൂന്നാമത്തെ വലിയ ഇന്ധന വിതരണ കേന്ദ്രമായി ഫുജൈറ സ്ഥാനം നിലനിർത്തി.

Tags:    
News Summary - Increase in fuel sales at Fujairah port

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.