ദുബൈ: ഡോ. മൂപ്പൻസ് എക്സലൻസ് അവാർഡ് നേടിയ സിറാജുദ്ദീൻ മുസ്തഫയെ ദുബൈയിൽ ആദരിച്ചു. സാമൂഹിക പ്രവർത്തകൻ ബഷീർ തിക്കോടിയുടെ നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആദരവ് സംഘടിപ്പിച്ചത്. ഖിസൈസിലെ കാലിക്കറ്റ് നോട്ട്ബുക്കിൽ നടന്ന ചടങ്ങിൽ ബഷീർ പാൻ ഗൾഫ് അധ്യക്ഷത വഹിച്ചു.
ഫയാസ് നന്മണ്ട സ്വാഗതം പറഞ്ഞ പരിപാടി തൊൽഹത്ത് ഫോറം ഗ്രൂപ് ഉദ്ഘാടനം ചെയ്തു. ഷാഫി അൽ മുർഷിദി ഹോപ്പ് മെമന്റോ സമ്മാനിച്ചു. തുടർന്ന് നിരവധി പേർ ആശംസകൾ നേർന്നു.
ആരോഗ്യ സേവന മേഖലയിൽ പ്രവാസികൾ ഉൾപ്പെടെയുള്ളവർ ചികിത്സ ലഭ്യമാക്കുന്നതിന് സിറാജുദ്ദീൻ നടത്തിയ മാനുഷിക ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നുവെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.